Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

വീർ സവർക്കർ വിമാനത്താവളത്തിന്റെ ഒരു ഭാഗം തകർന്നു;പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിനം

ആന്‍ഡമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കനത്ത കാറ്റിലും മഴയിലുമാണ് ഫാള്‍സ് റൂഫിംഗ് തകര്‍ന്നുവീണത്.വിമാനത്താവളത്തിലെ ഇന്റഗ്രേറ്റഡ് ടെർമിനലിലെ ഫോൾസ് സീലിങ്ങിന്റെ ഒരു ഭാഗമാണ് തകർന്നു വീണത് .  പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെയാണ് വിമാനത്താവളം ഉദ്‌ഘാടനം ചെയ്തത്. ഇതിനെ പരിഹസിച്ച് കോൺഗ്രസും തിരിച്ചടിച്ച് ബിജെപിയും രംഗത്ത് വന്നു. വിമാനത്താവളത്തിന്റെ സീലിംഗിന്റെ ഭാഗം ചാഞ്ചാടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എന്നാൽ സിസിടിവി ജോലികൾക്കായി സീലിംഗ് അഴിച്ചുമാറ്റിയതാണെന്ന് ഈ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി എന്തും ഉദ്ഘാടനം ചെയ്യും, അത് പൂർത്തിയാകാത്തതോ നിലവാരമില്ലാത്തതോ ആയ അടിസ്ഥാന സൗകര്യങ്ങളാണെങ്കിൽ പോലും”- ജയറാം രമേശ് തന്റെ ട്വിറ്ററിൽ പരിഹാസ രൂപേണ പറഞ്ഞു. കൂടാതെ ഫോൾസ് സീലിംഗ് പാനലിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.എന്നാൽ അടുത്ത തവണ സെൻസേഷണലിസം അന്വേഷിക്കുന്നതിന് പകരം വിശദീകരണം തേടുക” എന്ന്  ജയറാം രമേശിനെതിരെ സിന്ധ്യ റീട്വീറ് ചെയ്തു. അതേസമയം, ഫോൾസ് സീലിംഗ് പാനൽ കാറ്റിൽ ആടുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനിടെ എയർപോർട്ട് അതോറിറ്റി പറഞ്ഞത്.

Advertisement. Scroll to continue reading.

സിസിടിവി ക്രമീകരിക്കുന്നതിനും അന്തിമ വിന്യാസത്തിനുമായാണ് ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള ഫാൾസ് സീലിംഗ് അഴിച്ചുമാറ്റിയതാതെന്ന് എന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത. ഇതൊരു ചെറിയ സംഭവമാണ്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ക്യാമറകൾക്കുള്ള വയറിംഗ്, പാനലുകൾക്ക് പിന്നിൽ ചെയ്യേണ്ടതുണ്ട്. പ്രശ്നം കണ്ട് പിടിച്ച്  പരിഹരിച്ചു. ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള ടിക്കറ്റിംഗ് കൗണ്ടറിന് മുന്നിലെ ഫാൾസ് സീലിംഗും സിസിടിവി വർക്കുകളുടെ ക്രമീകരണത്തിനും അന്തിമ അലൈൻമെന്റിനുമായി അഴിച്ചിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.വിമാനത്താവള അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത് . വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ഇതുവരെ പ്രവർത്തനക്ഷമമായിട്ടുമില്ല .സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത് .

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

യാത്രക്കാരൻ നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ പരിഭ്രാന്തരായി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വെല്ലുവിളിയായത്. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.വിമാനം പറക്കുന്നതിനിടെയാണ്  എമര്‍ജന്‍സി വാതില്‍...

സോഷ്യൽ മീഡിയ

പലതരത്തിലുള്ള സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സൗഹൃദങ്ങൾ നിരുപാധികവുമാണ്. മനുഷ്യരും മൃഗങ്ങൾക്കായുള്ള അപൂർവമായ സൗഹൃദ കാഴ്ചകളും കഥകളുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ കാഴ്ചക്കാർക്കാകെ കൗതുകം പകർന്നിരുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു കാക്കയും തമ്മിലുള്ള അപൂര്‍വ...

സോഷ്യൽ മീഡിയ

അത്തരത്തില്‍ ഒരാളാണ് നടൻ റാമി റെഡ്ഡി. മോഹൻലാല്‍ സിനിമ അഭിമന്യു കണ്ടവര്‍ റാമി റെഡ്ഡിയെ മറക്കാൻ ഇടയില്ല. ബോംബെ വാല വില്ലനായി റാമി റെഡ്ഡി അഭിമന്യുവില്‍ കസറി. റാമി റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍...

സോഷ്യൽ മീഡിയ

കടുത്തുരുത്തി വില്ലേജ് പരിധിയില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ആളുകളില്‍ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉണ്ടായിരുന്നു.ഇപ്പോൾ ഒരു കൈക്കൂലി കേസ് കൂടി കോട്ടയത്ത് നിന്നും പുറത്തു വരികയാണ്....

Advertisement