Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആദിപുരുഷിനു എ ഐ രാവണൻ

,ട്രോളുകളിൽ നിറഞ്ഞ് പ്രഭാസ് ചിത്രം “ആദിപുരുഷ്’. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റുനിറഞ്ഞ അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ പ്രവർത്തകർ നേരിടുന്നത്. വിഎഫ്എക്സും സംവിധാനവുമാണ് സിനിമയെ നശിപ്പിച്ചതെന്നാണ് പ്രധാന വിമർശനം. ഇതിലും ഭേദം കാർട്ടൂൺ ആണെന്നും പുസ്തകങ്ങളിൽ വായിക്കുന്ന അമർ ചിത്ര കഥകൾക്ക് ഇതിലും നിലവാരമുണ്ടെന്നുമൊക്കെയാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

രാമനായി എത്തുന്ന പ്രഭാസിന്റെ ലുക്കിനെതിരെയും വിമർശനം ഉയരുന്നുണ്ട്. രാവണന്റെ തലകൾ സ്ക്രീനിൽ കാണിക്കാൻ സാധിക്കാത്തതുകൊണ്ടാകും അടുക്കിയടുക്കി മുകളിൽ വച്ചിരിക്കുന്നതെന്നുംപരിഹാസമുയരുന്നു. രാമായണത്തോട് പകുതി പോലും നീതിപുലർത്താൻ സംവിധായകന് കഴിഞ്ഞില്ലെന്നും ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്സിന്റെയും പ്ലാനറ്റ് ഓഫ് ദ് ഏപ്സിന്റെയും കോമഡി പതിപ്പാണ് ആദിപുരുഷന്നും വിമർശകർ പറയുന്നു.

ഈ പരിഹാസങ്ങൾക്കിടയിൽ ഇൻസ്റ്റഗ്രാമിലെ സാഹിദ് എന്ന എ.ഐ. ക്രിയേറ്ററെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. എ.ഐ. ടൂളുകൾ ഉപയോഗിച്ച് സാഹിദ് റീക്രിയേറ്റ് ചെയ്ത സെയ്ഫ് അലി ഖാന്റെ രാവണൻ വൈറലാവുകയാണ്.ഇതുപോലെയുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ കണ്ടെങ്കിലും ആദിപുരുഷ് ടീമിന് ബോധമുണ്ടാകണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 700 കോടി മുടക്കി കാർട്ടൂൺ ഉണ്ടാക്കുന്നതിലും നല്ലത് ഇതുപോലെയുള്ള കഴിവുള്ളവരെ കണ്ടെത്തുന്നതാണെന്നും കമന്റുകളുണ്ട്

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മോഡലിംഗിന്റെ കാര്യത്തിൽ ആയാലും, അഭിനയ രംഗത്തായാലും ഏറെ പ്രേക്ഷക ശ്രെധ നേടുന്ന ഒരു കഥാപാ ത്രം ആണ് ഐശ്വര്യ റായി, ഇപ്പോൾ താരം തനിക്കു കൂടുതലും ആൺ സുഹൃത്തുക്കൾ ആണെന്നും, പെൺസുഹൃത്തുക്കൾ അധികമില്ല...

സിനിമ വാർത്തകൾ

ലോകസുന്ദരിയും നടിയുമായു ഐശ്വര്യ റായ്യുടെ ഒരു പഴയ അഭിമുഖ വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ആ സമയത്തു താരം സൽമാൻ ഖാനുമായുള്ള പ്രണയം ഇല്ലാതാക്കുകയും, വിവേക് ഒബ്‌റോയ്മായുള്ള ...

സിനിമ വാർത്തകൾ

തേനിൻഡിയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്. നടി മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തുകയായിരുന്നു .മലയാളികളുടെ സൂപ്പർ താരമായ മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ ആയിരുന്നു ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത് ഐശ്വര്യയ്ക്ക്...

സിനിമ വാർത്തകൾ

ബോളിവുഡിലെ സൂപർ നായികയാണ് ഐശ്വര്യ റായ്. നീണ്ട വർഷത്തെ ഇടവേളക്കു ശേഷം വീണ്ടു ഐശ്വര്യ റായ് തമിഴിൽ സ്റ്റയിൽ മന്നൻ രജനി കാന്തിനോടൊപ്പം അഭിനയിക്കുന്നു. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന സിനിമയാണ് മണിരത്നം സംവിധാനം...

Advertisement