അമ്മുമ്മമാർ സ്‌കേറ്റിങ് നടത്തുന്ന ഫോട്ടോകൾ ആണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ ഇപ്പൊ ശ്രദ്ധ പിടിക്കുന്നത് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI ) ഉപയോഗിച്ച് കൊണ്ട് അതിശയകരമായ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രേദ്ധയാകർശിക്കുന്നത് . നൂതന സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിൻസ് അഥവാ നിർമ്മിത ബുദ്ധി . tarqeeb എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്ന് ആശിഷ് ജോസാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് . നാനിയുടെ സ്‌കേറ്റിങ് എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത് .
നാല് ചിത്രങ്ങളും വ്യത്യസ്തരായ പ്രായം ചെന്ന സ്ത്രീകൾ സ്‌കേറ്റിങ് ചെയ്യുന്നതാണ് ഫോട്ടോയുടെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നത് . സ്ത്രീകളുടെ വേഷവും സ്ഥലവും ഒക്കെ കണ്ടാൽ അവയൊക്കെ ഒറിജിനൽ തന്നെ അല്ലെ എന്ന് ഒരു വെട്ടം ചിന്തിച്ച് പോകും .എത്ര മാത്രം ഒറിജിനനാലിറ്റി ആണ് ചിത്രങ്ങൾക്ക് ഉള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന ഒരു സാങ്കേതിക വിദ്യയെ ക്കുറിച്ച് അറിവില്ലാത്ത ഒരാൾക്ക് ഈ ചിത്രങ്ങളിലെ കൃത്രിമത്വം മനസ്സിലാകില്ല . എന്നാൽ ഇവയെപ്പറ്റി അറിയാവുന്ന ഒരാൾക്ക് ഇത് AI വരച്ച ചിത്രങ്ങൾ ആണെന്ന് മനസ്സിലാകും . ചിലർ ചട്ടയും മുണ്ടും ഉടുത്തപ്പോൾ മറ്റ് ചിലർ ഉത്തരേന്ത്യൻ വേഷത്തിലായിരുന്നു . മറ്റു ചിലർ ലുങ്കിയും ബ്ലൗസും തോർത്തും ആണ് ധരിച്ചിരിക്കുന്നത് .
നിരവധി പേരാണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടത് . പലരും ഇവ ഒറിജിനൽ അല്ല എന്ന് കമന്റുകളും അതിനൊക്കെ മറുപടി ആയി ചിലർ ഇത് ഒറിജിനൽ തന്നെ എന്നും മറുപടി നൽകിയിട്ടുണ്ട് .അത്രയ്ക്ക് സൂക്ഷ്മമായിട്ടാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് . ഇതിനു മുൻപും എ ഐ വരച്ച ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് . അവയിൽ ഒന്നായിരുന്നു സെൽഫി ഇല്ലാത്ത കാലത് ജീവിച്ച ഗാന്ധിജിയും ജവാഹർലാൽ നെഹ്‌റുവും മദർ തെരേസയും അടങ്ങുന്ന നമ്മുടെ ചരിത്ര പുരുഷന്മാരുടേത് .