മലയാളത്തിൽ ഒട്ടുമിക്ക ചിത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസ് കീഴടക്കിയ നടിയായിരുന്നു അഹാന കൃഷ്ണകുമാർ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്ര൦ നാൻസി റാണി അടുത്തമാസം തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ചിത്രത്തിൽ മമ്മൂട്ടി ഫാൻ ഗേൾ ആയി ആണ് അഹാന എത്തുന്നത്. ഇപ്പോൾ അഹാനയുടെ  വേഷമായ നാൻസി റാണിയുടെ രണ്ടാമത്തെ പോസ്റ്റർ ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ആരാധികയായ് മാറിയ നാൻസി റാണിയുടെ ജീവിതം പറയുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം തന്നെ.

ചിത്രത്തിൽ അഹാന ക്കൊപ്പം  അർജ്ജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐആം ക്യൂരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മനു ജെയിംസ് ആണ് സംവിധായകന്‍.അഭിനയ മോഹിയായ നാൻസി സിനിമയിൽ എത്താനുള്ള അഭിനിവേശം ആണ് ചിത്രത്തിൽ കാണിക്കുന്നത്. അമേരിക്ക, ഗ്രീസ്, കോട്ടയം, തിരുവനന്തപുരം, തൊടുപുഴ, മൂന്നാര്‍, വട്ടവട, കുട്ടിക്കാനം, എന്നിവടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വെയിന്‍, കോട്ടയം പ്രദീപ്, അബു സലീം, ഇന്ദന്‍സ്, ധ്രുവന്‍, ലെന, ഇര്‍ഷാദ് അലി, അനീഷ് മേനോന്‍, വൈശാഖ് നായര്‍, മാലാ പാര്‍വതി, ജോളി ചിറയത്ത്, നന്ദു പൊതുവാള്‍, ദേവി അജിത്ത്, സുധീര്‍ കരമന, അസീസ് നെടുമങ്ങാട്  എനിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഐആം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ മനു ജെയിംസ് ആണ്  നാൻസി റാണിയുടെ സംവിധായകൻ.