മലയാള സിനിമയിൽ പ്രേക്ഷക പ്രിയങ്കരിയായ അഹാന കൃഷ്ണൻ ഇപ്പോൾ തൻറെ സഹോദരിമാരെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. സഹോദരിമാരുടെ കൂട്ടത്തിൽ അടി കൂടാറുള്ള സഹോദരി ദിയയും, ഇഷാനിയുമായാണ്, ഇപ്പോൾ അധികം അടി കൂടാറില്ല, എന്നാൽ കൂട്ടത്തിലെ ബുദ്ധിശാലി ഞാൻ തന്നെയാണ്, എന്നാൽ കൂടുതൽ കോമ്പ്രമൈസ് ചെയ്യുന്നതും ഞാൻ തന്നെയാണ് അഹാന കൃഷ്‌ണൻ പറയുന്നു.

ദിയ ഒരു പ്രേമ രോഗിയാണെന്ന് അവൾ തന്നെ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ, എങ്കിലും ഞാനും റൊമാന്സിന് അത്ര പിന്നിലല്ല, കൂട്ടത്തിൽ ദേഷ്യമുള്ള സഹോദരി ഇഷാനി ആണ് അതുപോലെ എനിക്കും കുറച്ചു ദേഷ്യം കൂടുതൽ ആണ് അഹാന പറയുന്നു.അഹാനയുടെ സഹോദരി ഈ അടുത്തിടക്ക് തന്റെ പ്രണയത്തെ കുറിച്ചും, അത് ബ്രേക്കപ്പ് ആയതിനെ കുറിച്ചും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

അഹാനയുടെ സഹോദരിമാരിൽ ഇഷാനി,ഹൻസിക എന്നിവർ സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്, എങ്കിലും കൂടുതൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞത് അഹാന കൃഷ്ണൻ ആണ്, താരം ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രം അടി ആണ്, ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ നായകൻ , ഈ ചിത്രത്തിലൂടെ അഹാന ഗംഭീര തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.