പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, 2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇപ്പോൾ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം, ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
