Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കൂട്ടുകാർ കളിയാക്കുമെന്ന് അന്ന് പേടിച്ചിരുന്നു, അഹാന കൃഷ്ണ

ahaana-krishna-viral-post

മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ടവരാണ്  താരസുന്ദരി അഹാന കൃഷ്ണയും കുടുംബവും . കുടുംബത്തിലെ എല്ലാവരും സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമാണ്. അഹാന തന്റെ  എല്ലാ വിശേഷങ്ങളും അതെ പോലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. താരം ഇപ്പോൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത് എന്തെന്നാൽ സഹോദരിമാരിൽ ഏറ്റവും ഇളയവളായ ഹൻസികയുമായി ഏറെ മാനസിക അടുപ്പമുള്ള ആളാണ്  അഹാന. ഹൻസുവിനെ സംബന്ധിച്ച് ചേച്ചിയെന്നതിനൊപ്പം തന്നെ അമ്മയുടെ വാത്സല്യം കൂടി പകരുന്ന സാന്നിധ്യമാണ് അഹാന. ഇപ്പോഴിതാ, അനിയത്തിയെ കുറിച്ച് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ… 2011ൽ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല, നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,” അഹാന കുറിക്കുന്നു.

Advertisement. Scroll to continue reading.

You May Also Like

ഫോട്ടോഷൂട്ട്

മലയാളികളുടെ പ്രിയപ്പെട്ട നായികയായ അഹാന കൃഷ്‌ണ.താരം തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്.എന്നാൽ താരത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയിതു നിമിഷ നേരം കൊണ്ടാണ് അത് വൈറലായി മാറിയത്.മാലിദ്വീപിൽ നീല ബിക്കിനിയിൽ...

സിനിമ വാർത്തകൾ

നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.അഹാന കൃഷ്ണ യെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഉണ്ട് താരത്തിന് മലയാളത്തിൽ. ഞാൻ...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയതരമാണ് ആഹാന, അഹാനയുടെ അച്ഛൻ കൃഷ്ണകുമാറിന് പിന്നാലെ മകളും സിനിമയിലേക്ക് എത്തുക ആയിരുന്നു, വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാകുവാൻ അഹാനയ്ക്ക് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്...

Advertisement