Connect with us

Hi, what are you looking for?

കേരള വാർത്തകൾ

എടാ, എടി വിളികൾ ഇനി ജനങ്ങളോട് വേണ്ട ! പോലീസ്‌കാർക്കെതിരെ താക്കിതുമായി ഹൈക്കോടതി

ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റത്തിന്ന് എതിരെ ശക്തമായി വിമർശനം ഉന്നയിച്ച ഹൈക്കോടതി . ജനങ്ങളുമായി ഇടപെടുമ്പോൾ  ‘എടാ, എടീ’ വിളികൾ പൊതുജനത്തോടു വേണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ചു സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.   മാന്യമായ ഭാഷ മാത്രമേ ജനങ്ങളുമായി ഇടപെടുമ്പോൾ ഉപയോഗിക്കാവു എന്നും കോടതി വ്യക്തമാക്കി .

Advertisement. Scroll to continue reading.

തൃശൂർ ചേർപ്പിലെ വ്യാപാരി ജെ.എസ്. അനിൽ നൽകിയ പോലീസ് അതിക്രമം ചൂണ്ടികാട്ടിയുള്ള  ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. പൊലീസ് മാന്യമായി പെരുമാറണം. മുന്നിലെ ത്തുന്നവരല്ലാം പ്രതികളല്ലെന്ന് ഓർക്കണം. പോലീസിന്റെ  മോശം പെരുമാറ്റം ജനങ്ങൾ സഹിക്കേണ്ടതില്ലെന്നും പറഞ്ഞു.

ചേർപ്പ് എസ്ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്നും കട നടത്തിപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്ഐ മകളെ അധിക്ഷേപിച്ചെന്നു പരാതിക്കാരൻ ആരോപിച്ചിട്ടുണ്ടെങ്കിലും തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണെന്നു കോടതി പറഞ്ഞു. കട നടത്തിപ്പ് തടസ്സപ്പെടുത്തുന്നുവെന്ന പരാതിയിലും കൃത്യമായ മറുപടിയില്ല. അഡീഷനൽ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയോടു നിർദേശിക്കുകയും ചെയ്തു ..

You May Also Like

കേരള വാർത്തകൾ

സിനിമാ മേഖലയിൽ ലഹരി ഉപയോഗം കൂടുതൽ ആണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. ഇതിനെ തുടർന്ന് ചില സിനിമ താരങ്ങൾക്ക് നടപടികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ...

കേരള വാർത്തകൾ

ആളൂർ സ്വദേശിയിയായ അഭിഭാഷകയുടെ കാർ ആണ് കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ 1 മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത് . യുവതി ഓടിച്ച കാർ വൺവേ തെറ്റിച്ച് എത്തിയതിനെത്തുടർന്ന് ആണ് ഗതാഗതക്കുരുക്ക് ഉണ്ടായത് ....

കേരള വാർത്തകൾ

പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് മോചിപ്പിച്ചു . മലയാലപ്പുഴ ലക്ഷംവീട് കോളനിക്ക് സമീപം പ്രവർത്തിക്കുന്ന വാസന്തിയമ്മ മഠത്തിൽ നിന്നാണ് മൂന്നുപേരെ...

കേരള വാർത്തകൾ

കുട്ടികളുമായി 3 പേര് ഇനി ഇരുചക്ര വാഹനങ്ങളിൽ പോയാൽ പിഴ ഈടാക്കില്ല എന്ന തൽക്കാല തീരുമാനം ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് സൂചന . എന്നാൽ രാജ്യത്ത് എങ്ങും ഒരേ നിയമം...

Advertisement