കുറച്ചു ചിത്രങ്ങൾ മാത്രമേഉള്ളു എങ്കിലും പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് അഞ്ജലി നായർ. ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്. സഹസംവിധയകൻ അജിത് രാജുവാണ് അഞ്ജലിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലൂടെ അജിത് ആണ് ഈ കാര്യം അവതരിപ്പിച്ചത്.കൂടാതെ അഞ്ജലിയുടെ ചിത്രവും പങ്കു വെച്ചിരുന്നു. 2021 നവംബറിലായിരുന്നു വിവാഹം നടന്നത്. ഇപ്പോഴാണ് വിവാഹ വാർത്ത് പുറത്ത് വിട്ടതെന്നാണ് അഞ്ജലി നായർ അറിയിച്ചിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തുകയാണ്.

ബാല താരമായി ആണ് അഞ്ജലി സിനിമയിൽ എത്തിയത്. പിന്നീട് മോഡലായും അവതാരകയായും മികവ് തെളിയിച്ച അഞ്ജലി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലൂടെയായിരുന്നു അഞ്ജലി നായികയായി മാറുന്നത്. നെല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറുന്നത്.എന്നാൽ താരം മലയാളത്തിൽ സീനിയേഴ്സിലൂടെ ആണ് സിനിമയിൽ എത്തുന്നത്. ഇന്നിറങ്ങിയ ആറാട്ട് സിനിമയാണ് അഞ്ജലി അവസാനം അഭിനയിച്ച സിനിമ.അഞ്ജലി വികൃതി എന്ന സിനിമയിൽ എക്സ് ക്യൂട്ടീവ് പ്രൊഡ്യൂസറായും ചെയ്യ്തിരുന്നു. മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ബെൻ എന്ന സിനിമയിൽ അഞ്ചലിക്ക് ലഭിച്ചിരുന്നു.

 

അഞ്ജലിയുടെ രണ്ടാം വിവാഹമാണിത്. അനീഷ് ഉപാസനയായിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്. ഇരുവരും പിരിയുകയായിരുന്നു. ആവണിയാണ് മകള്‍. അമ്മയോടൊപ്പം മകളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളില്‍ അഞ്ജലിയുടെ മകളായി തന്നെയായിരുന്നു ആവണിയുടെ അരങ്ങേറ്റവും.