ഇപ്പോൾ ടെലിവിഷൻ, സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തെ ആസ്പദമാക്കി സീ കേരളത്തിൽ ‘ഞാനും എന്റെ ആളും ‘ എന്ന ഷോ ഇപ്പോൾ കുടുമ്ബപ്രേഷകർക്കു പ്രിയങ്കരമായി മാറുകയാണ്. ഇതിന്റെ പ്രമോഷൻ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.ഇപ്പോൾ നടൻ ദിലീപും ഈ ഷോയുടെ ഉത്ഘാടനത്തിനെത്തിയിരിക്കുകയാണ്. താരം ഒരു മാസ് എൻട്രിയോടയാണ് വേദിയിൽ എത്തിയതും.
ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും ഇതെന്നാണ് ദിലീപ് പറയുന്നത്.ജോണി ആന്റണി ആണ് ഈ ഷോയുടെ വിധികർത്താവായി എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
ഈ ഡാൻസിനിടയിൽ ഒരു പടക്ക ശബ്ദം കേട്ടിട്ട് ദിലീപ് ഞെട്ടിത്തരിക്കുകയും , തന്നെ ആരോ വെടി വെച്ചതായിരിക്കും എന്നും തോന്നിയെന്നും താരം പറയുന്നു. തികച്ചു വത്യസ്ഥതയാർന്ന ഒരു ഹാസ്യ പരുപാടി തന്നെയാണ് ഇതെന്നു പ്രേഷകർക്കു പറയാൻ കഴിയുന്നു . ഒക്ടോബർ 8 മുതൽ ഈ ഷോയ്ക്ക് ആരംഭം കുറിക്കുകയാണ് .ഇത് എല്ലാം ശനിയും,ഞായറുമാണ് സംപ്രേഷണം ചെയ്യുന്നത്.
വർഷങ്ങൾക്കു ശേഷം വീണ്ടും ‘ഈ പറക്കും തളിക ‘ദിലീപ്, നിത്യദാസ് ചിത്രങ്ങൾ വൈറൽ!!
Posted on 10/07/2022
By സുജി
Published in സിനിമ വാർത്തകൾ