മികച്ച സംവിധായകരുടെ കൂടയും,നായകന്മാരുടെ കൂടയുംഒന്നിച്ചു അഭിനയിച്ച നായികയാണ് ലൈല. തമിഴ് ചിത്രമായ ‘മുതൽവനി’ലൂടെആയിരുന്നു താരം അഭിനയ രംഗത്തു എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ച താരം വലിയ ഒരു സ്ഥാനം നേടിയിരുന്നു തമിഴ് ഇൻഡസ്ട്രിയിൽ തന്നെ. അജിത് നായകനായ ‘തിരുപ്പതി’യിൽആയിരുന്നു താരം അവസാനമായി അഭിനയിച്ചത്. തമിഴിൽ മാത്രമല്ല മലയാളത്തിലും നടി തന്റെ മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ഇപ്പോൾ നീണ്ട വർഷങ്ങൾക് ശേഷം വീണ്ടും ലൈല തിരിച്ചെത്തുകയാണ് സിനിമയിലേക്ക്.


സിനിമയ്ക്ക് പുറമേ സീരിയല്‍ നിന്നും അവസരം താരത്തിന് ലഭിച്ചു. ഇതിനിടെ ചാനല്‍ പരിപാടികളില്‍ വിധികര്‍ത്താവായി ലൈല എത്തിയിരുന്നു. എന്തായാലും താരത്തിന്റെ തിരിച്ചു വരവ് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ് .


നേരത്തെ ലൈല ബിഗ്‌ബോസില്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്ക് താനില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ താരം കാര്‍ത്തി ചിത്രമായ സര്‍ദാറിലൂടെയായാണ് താരത്തിന്റെ വരവെന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റാഷി ഖന്നയും രജിഷ വിജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഇതിനകം തന്നെ തുടങ്ങിയിരുന്നു. ഷൂട്ടിനായി ലൈലയും എത്തിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോൾ .