ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാര് മാജിക്കിലൂടെ ആണ് ശ്രീവിദ്യ മുല്ലച്ചേരിയെ പ്രേഷകർക്കെല്ലാം സുപരിചിതം. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ എന്നി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് .കൂടതെ തന്റെ യു ട്യൂബ് ചാനലിലെ വീഡിയോകളും പ്രേഷകർക്കെല്ലാം കൂടുതൽ പ്രിയങ്കരമാണ്. ഇടയ്ക്ക് അവതാരകന്‍ ജീവയുമൊത്തുള്ള ദി ജസ്റ്റ് മാരീഡ് തിംങ്‌സ് എന്നുള്ള വെബ്‌സീരീസിനും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.ഇപ്പോൾ തന്റെ അച്ഛനെ കാണാൻ രണ്ടര വര്ഷം കഴിഞ്ഞാണ് ശ്രീവിദ്യ പോയത്.ഇപ്പോൾ ആ വീഡിയോ ആണ് വൈറൽ ആകുന്നത.

അച്ഛന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ശ്രീവിദ്യയുടെ പ്ലാന്‍. കൊച്ചിയില്‍ നിന്ന് നേരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ താരം രാത്രി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേ ദിവസമാണ് അച്ഛനെ കാണാന്‍ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോയത്. കൊച്ചിയില്‍ നിന്ന് തുടങ്ങിയ യാത്ര മുതല്‍ അച്ഛനെ കാണുന്നത് വരെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.എന്നാൽ മകളെ കണ്ടതിനു ശേഷം അച്ഛന്റെ പ്രതികരണം ആയിരുന്നു ഏറ്റവും ശ്രദ്ധേയം. തന്റെ വീട്ടിലേക്കുള്ള വഴി പോലും അറിയില്ലായിരുന്നു . വഴി കാണിക്കുന്നതിനായി അച്ഛന്റെ സഹോദരന്റെ മകൻ കൂടി ഉണ്ടയിരുന്നു. ഇപ്പോൾ വീടുപണി കാരണം അച്ഛനും അമ്മയും വീട് മാറിയിരുന്നു.

ഞാൻ വീട്ടിൽ വരുന്ന കാര്യം അമ്മക്കറിയാം എന്നാൽ അച്ഛനെ അറിയില്ല എന്ന് താരം പറയുന്നു. മുടിയൊക്കെ വെട്ടിയ ശ്രീവിദ്യയുടെ പുതിയ രൂപം അച്ഛന്‍ നേരിട്ട് കണ്ടിട്ടില്ല. ശ്രീവിദ്യ എത്തുമ്പോള്‍ ഉമ്മറത്ത് നില്‍ക്കുകയായിരുന്നു അച്ഛന്‍. മുഖം പൊത്തി പിടിച്ച് ശ്രീവിദ്യ കയറുമ്പോള്‍ അന്താളിപ്പായിരുന്നു അച്ഛന്റെ മുഖത്ത്. മുത്തേ എന്ന ആ ഒരു വിളിയില്‍ എല്ലാമുണ്ട്.അച്ഛനെ കുറിച്ച് സ്റ്റർമാജിക്കിൽ പറയുമെങ്കിലും ഇപ്പോളാണ് അച്ചനെ കാണുന്നത്.