Connect with us

സീരിയൽ വാർത്തകൾ

രണ്ടു മാസം കഴിയുമ്പോൾ മറ്റൊരു സന്തോഷ വാർത്തയുമായി ഞങ്ങൾ എത്തും യുവക്രിഷ്ണ!!

Published

on

മിനി സ്ക്രീൻരംഗത്തു പ്രേഷകരുടെ പിയങ്കരായ താരദമ്പതികൾ ആണ് യുവക്രിഷ്ണയും, മൃദുല വിജയും. ഇപ്പോൾ താരങ്ങൾ തങ്ങളുടെ കുഞ്ഞതിഥിക്കുവേണ്ടിയുള്ള  കാത്തിരിപ്പിലാണ്, രണ്ടുമാസം കഴിയുമ്പോൾ മറ്റൊരു സന്തോഷ വാർത്തയുമായി ഞങ്ങൾ എത്തും , ഞങ്ങളുടെ കുഞ്ഞു വരാൻ ഇനിയും രണ്ടു മാസം  കൂടി മതി സോഷ്യൽ മീഡിയ വഴി ഇരുവരും പങ്കു വെച്ച് . ജൂലൈ 10  നെ ആയിരുന്നു  ഇരുവരുടയും ആദ്യ വിവാഹ വാർഷികം. വിവാഹ വാർഷികദിനത്തോട് അനുബന്ധിച്ചു ഇരുവരും ചിത്രങ്ങളും വീഡിയോകളും പങ്കു വെച്ചിരുന്നു.

വിവാഹ വാർഷിക ദിനത്തിന്റെ  പിറ്റേ ദിവസം തന്നെയായിരുന്നു മൃദുലയുടെ ബേബി ഷവർ ചടങ്ങ് നടത്തിയതും. ചടങ്ങിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. തങ്ങൾക്കു ജനിക്കുന്ന കുഞ്ഞു ആൺ കുഞ്ഞു വേണമെന്നും പിന്നീട് വാക്ക് മാറ്റിയിട്ട് ആണായാലും, പെണ്ണായാലും  ആരോഗ്യമുള്ള കുഞ്ഞു ജനിക്കണം എന്നതാണ് പ്രധാന്യം എന്നും പറയുന്നു. എന്നാൽ മൃദുല പറയുന്നതു കുഞ്ഞു ആരായാലും ഞങ്ങൾക് അച്ഛനും അമ്മയും ആയാൽ മതി. മൃദുലയുടെ അനുജത്തി പറയുന്നതു തനിക്കു ഒരു പെൺകുഞ്ഞു ആയതിനാൽ ചേച്ചിക്കും ഒരു പെൺകുഞ്ഞു മതിയെന്ന് പക്ഷം ആണ്.

മൃദുലയുടെ അമ്മയുടെ ആഗ്രഹംവും  ഒരു ആൺകുട്ടി  വേണം എന്നാണ്. കാരണം മകൾ പാർവതി പ്രസവിച്ചതും പെൺകുട്ടിയെ ആണ്. സീരിയലിലൂടെ ആണ് മൃദുല എത്തിയതെങ്കിലും സ്റ്റാർ മാജിക്കിലൂടെ ആണ് പ്രേഷകർക്കു സുപരിചിതയായതു. തുമ്പപൂവ് എന്ന സീരിയലിൽ ആണ് മൃദുല അവസാനമായി അഭിനയിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരയലിലൂടെ ആയിരുന്നു യുവ രംഗപ്രവേശം ചെയ്യ്തത്. ഇപ്പോൾ ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ വരവിനായി ഉള്ള കാത്തിരിപ്പിലാണ്.

Advertisement

സീരിയൽ വാർത്തകൾ

നമ്മുടെ മൂല്യങ്ങൾ ആരുടെ മുന്നിൽ അടിയറവു വെക്കാൻ കഴിയില്ല സബീറ്റ, ഇതിനു തക്ക കാരണം എന്തെന്ന് ആരാധകർ!!

Published

on

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ  ഒന്നായിരുന്നു ‘ചക്കപ്പഴം’. ഇതിലെ ഒരു പ്രധാന കഥാപാത്രമായ ലളിതാമ്മയെ അവതരിപ്പിച്ചത് സബിറ്റ  ജോർജ് ആയിരുന്നു, എന്നാൽ കഴിഞ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഇതിൽ നിന്നും പിന്മാറുന്നു എന്നുള്ള വാർത്ത വന്നിരുന്നു, കുറച്ചു നാളുകൾക്ക് മുൻപും താരം ഇതേ പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിനു ശേഷം താരം വീണ്ടും  ചക്കപ്പഴത്തിൽ അഭിനയിക്കാൻ എത്തിയിരുന്നു. ഇപ്പോൾ താരം തന്നെയാണ് താൻ ഇതിൽ നിന്നുംവീണ്ടും പിന്മാറുന്നു എന്നുള്ള വിവരം പങ്കുവെച്ചത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു, തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. അതിന്റെ കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയത്ത് നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം’ എന്നായിരുന്നു സബീറ്റയുടെ കുറിപ്പ്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് തോന്നിപ്പിക്കും വിധമാണ് നടിയുടെ ഇപ്പോഴത്തെ പിന്മാറ്റം. അതേസമയം, നിരവധി ആരാധകർ സബീറ്റയുടെ പിന്മാറ്റത്തിലുള്ള വിഷമം കമന്റുകളിലൂടെ പങ്കുവച്ചിരുന്നു,ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ പോസ്റ്റും അതിൽ ഒരു ആരാധികയുടെ കമന്റും അതിന് സബീറ്റ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ‘നമ്മൾ വിശ്വസിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന ചില മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെ നമ്മൾക്കോരോരുത്തർക്കും. എപ്പോഴും നമ്മളുടെ തല ഉയർത്തി മുന്നോട്ട് പോവുക എന്നാണ് താരം പറയുന്നത്. എന്താണ് താരം ഇത് പറഞ്ഞതിന്റെ ഉദ്ദേശം എന്നും ആരാധകർ പറയുന്നു. എന്നാൽ വീണ്ടും മറ്റു സ്‌ക്രീനിൽ താൻ ഉണ്ടാകുമെന്നും ഉറപ്പു തരുകയും ചെയ്തു താരം.

 

Continue Reading

Latest News

Trending