ഭർത്താവ് ചിരഞ്ജീവി സർജ യുടെ മരണ ശേഷം തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് മകന്റെ മുഖമെന്നു നടി മേഘ്ന രാജ്. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചീരു മരിക്കുന്നതു.ഈ അടുത്തിടക്ക് പിങ്ക് വില്ലക്കു നൽകിയ അഭിമുഖത്തിൽ ആണ് മേഘ്‌ന പറഞ്ഞത്. ചീരു മരിക്കുമ്പോൾ താൻ അഞ്ച് മാസം ഗർഭിണി ആയിരുന്നു. തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് തന്നെ കുഞ്ഞിന്റെ ഓർമയിലാണ്. അദ്ദേഹത്തിന്റെ മരണം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ആദ്യം മനസിൽ വന്നത് തന്റെ കുഞ്ഞിന്റെ മുഖം ആയിരുന്നു.

കുഞ്ഞിന് സംരക്ഷിക്കണം യെന്നതായിരുന്നു ഒരു ‘അമ്മ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വ ൦.പിന്നെ ഞാൻ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു.ഓരോ ദിവസം കടന്നു പോകാൻ താൻ കൂടുതൽ ശ്രെദ്ധിക്കുന്നുണ്ട് എന്നും താരം പറഞ്ഞു.താൻ ഗർഭിണിയായപ്പോൾ ഏറെ സന്തോഷിച്ചത് ചിരഞ്ജീവിയാണെന്നും മേഘ്ന അഭിമുഖത്തിൽ വെളിപ്പെടുത്തി.എന്നെ സംബന്ധിച്ചിടത്തോളം, ആ നിമിഷം മുതൽ, എന്റെ കുട്ടിക്കായിരുന്നു മുൻഗണന. ചീരുവിനും കുട്ടി എത്രമാത്രം പ്രധാനമായിരുന്നുവെന്ന് എനിക്കറിയാം.

. ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നേക്കാൾചീരു ആവേശത്തിലായിരുന്നുവെന്നത് ഞാനോർക്കുന്നു. ദൈവമേ എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു അതായിരുന്നു അവൻ ആദ്യം പറഞ്ഞത്, മേഘ്ന പറഞ്ഞു.അദ്ദേഹം ഇല്ലാത്ത ജീവിതത്തിൽ താൻ ഇനി എന്തു ചെയ്യാനാണെന്ന് ചോദിച്ച ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും തന്റെ മകനാണ് പിന്നീട് ജീവിതം സുന്ദരമാക്കിയതെന്നും മേഘ്ന അഭിപ്രായപ്പെട്ടു.