പ്രേക്ഷകരിൽ ദുരൂഹതയുടെ  അവസാനം കണ്ടു ‘അദൃശ്യം’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു അണിയറ പ്രവർത്തകർ. ചിത്രത്തിൽ ജോജു ജോർജ്, നരേൻ,  ഷറഫുദ്ധീൻ യെന്നിതാരങ്ങൾ അഭിനയിക്കുന്ന ഒരു പുതിയ ചിത്രം   ആണ് അദൃശ്യം, ഇവർ മൂന്നുപേരും പ്രധാന കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം തന്നെ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ കഥയാണ്. ശരിക്കും പറഞ്ഞാൽ ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആണ് നൽകുന്നത്.

ചിത്രം നവംബർ 18ന് പുറത്തിറങ്ങും. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്‌ഷനും യുഎഎന്‍ ഫിലിം ഹൗസ്, എഎഎ ആര്‍ പ്രൊഡക്‌ഷന്‍സ് എന്നിവർ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്,മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ ചിത്രം തമിഴിൽ യുഗി  എന്ന പേരിൽ ആണ് റിലീസ് ആയത്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങലായി എത്തുന്നത്. ചിത്രം തമിഴ് നാട്ടിലും, പോണ്ടിച്ചേരിലുമായാണ് ചിത്രീകരണം നടത്തുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് രഞ്ജിൻ രാജ് ആണ്.