നടൻ ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു, ഗാര്‍ഹിക പീഡനമാരോപിച്ച്‌ നടി അമ്പിളിദേവി നല്‍കിയ കേസിലാണ് ആദിത്യന് ജാമ്യം അനുവദിച്ചത്, ഇനി അമ്പിളി ദേവിയെ അപകീർത്തി പെടുത്തരുത് എന്ന് താക്കീത് നൽകിയാണ് ജാമ്യം അനുവദിച്ച നൽകിയത്. ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതി,  ഇതേ തുടർന്ന് ആദിത്യൻ കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി അമ്പിളി ദേവിയുടെ കുടുമ്പ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുക ആയിരുന്നു, അമ്പിളിയുടെ ഭർത്താവ് ആദിത്യനുമായുള്ള പ്രശ്നങ്ങൾ ആണ് ഏറെ വിവാദത്തിൽ കൊണ്ടെത്തിച്ചത്, അമ്പിളി തന്നെ ആയിരുന്നു ആദിത്യനെ കുറിച്ച് പറഞ്ഞ് എത്തിയത്, ആദിത്യൻ തന്നെ ചതിക്കുക ആണെന്നും, മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധം ഉണ്ടെന്നുമാണ് അമ്പിളി പറഞ്ഞിരുന്നത്, ആദിത്യൻ തന്നെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിക്കുന്നു എന്നും അമ്പിളി പറഞ്ഞിരുന്നു, പിന്നാലെ ആദിത്യനും രംഗത്ത് എത്തിയിരുന്നു,അമ്പിളി പറയുന്നത് എല്ലാം കളവാണ് എന്നും അമ്പിളിക്കാണ് ഒരാളുമായി ബന്ധമുള്ളത് എന്നുമാണ് ആദിത്യൻ പറഞ്ഞത് പിന്നാലെ ഇത് വഷളാകുക ആയിരുന്നു, ഇതിനു പിന്നാലെ ആദിത്യൻ കൈ ഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചിരുന്നു, ഇതിനു ശേഷമാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തതും,