നടൻ മോഹൻലാലിൻറെ പിറന്നാൾ കഴിഞ്ഞ ദിവസം ആയിരുന്നു, താരങ്ങൾ അടക്കം നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്, കൂട്ടത്തിൽ ഒരു കുഞ്ഞ് ആരാധികയും എത്തിയിരിക്കുകയാണ്, സർപ്രൈസ് ഒരുക്കിയാണ് കുഞ്ഞരാധിക എത്തിയിരിക്കുന്നത്. ഷാര്‍ജയിലെ ഡല്‍ഹി ഷാര്‍ജ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതിഥി ജനിച്ചതും വളര്‍ന്നതുമെല്ലാം ഷാര്‍ജയില്‍ തന്നെയാണ്.

നല്ലൊരു നര്‍ത്തകി കൂടിയായ അതിഥി ടിക് ടോകിലും ആള് സജീവമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന സിനിമയില്‍ നവ്യ നായരുടെ മകളായി അഭിനയിച്ചിട്ടുണ്ട്.മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പിട്ടാണ് താരത്തിന് ആശംസ അറിയിച്ചത്. ഉടുപ്പിലെ ഓരോ മോഹന്‍ലാല്‍ ചിത്രവും മോഹന്‍ലാലിന്റെ ഏതെങ്കിലും സിനിമയിലെ കഥാപാത്രമാണ്.

അതിഥിയുടെ വാശിയെ തുടര്‍ന്ന് അമ്മയാണ് ഡിസൈന്‍ തയ്യാറാക്കിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെയുള്ള പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വെച്ച് കൊളാഷ് തയ്യാറാക്കിയാണ് ഡിസൈന്‍ ചെയ്തത്. അതിനു ശേഷം തുണിയില്‍ പ്രിന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ, മോഹൻലാലിന്റെ ആരാധകർ അടക്കം ഈ ചിത്രങ്ങൾ ഷെയർ ചെയിതിട്ടുണ്ട്. ഷാര്‍ജയിലെ സൗഹൃദ കൂട്ടായ്മയില്‍ ഉള്ളവരാണ് ഈ ഉടുപ്പ് തയ്യാറാക്കിയത്. റോഷ്ണി – ഷെബിന്‍ ദമ്പതികളുടെ ഏകമകളാണ് അതിഥി. നാട്ടില്‍ തൃശൂരാണ് സ്വദേശം.