Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആദിപുരുഷ് വീണ്ടും വിവാദത്തിലേക്ക്! രാമനെയും, രാമായണത്തെയും പരിഹസിക്കുന്നു, ഹിന്ദു സേന കോടതിയിൽ

പ്രഭാസ് നായകൻ ആയ ‘ആദിപുരുഷ്’ റിലീസ് ആകുന്നതിനു മുൻപേ തന്നെ നിരവധി വിമര്ശനങ്ങൾ ഉണ്ടായ ഒരു ചിത്രമായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ചിത്രം റിലീസിന് പിന്നാലെ ഇപ്പോൾ വീണ്ടും വിവാദത്തിലേക്ക് പോകുകയാണ്, ശ്രീ രാമനെയും, രാമായണത്തെയും പരിഹസിക്കുന്നു അതിനാൽ ചിത്രം ക്യാൻസൽ ചെയ്യണമെന്ന് ആവശ്യ പെട്ട് ഇപ്പോൾ ഹിന്ദു സേന കോടതിയിൽ പൊതു താല്പര്യ ഹർജി നൽകി.

ചിത്രം സമ്പൂർണ്ണമായി നിരോധിക്കണം എന്നാണ് ഈ സംഘടനയുടെ ആവശ്യം, സംഘനയുടെ നേതാവ് വിഷ്ണു ഗുപതയാണ് ഈ ഹർജി നല്കിയിരിക്കുന്നത്. ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങള്‍ക്ക് നിലവാരമില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതേസമയം, റിലീസ് ദിവസം പല കാരണങ്ങള്‍ കൊണ്ടും സിനിമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആദിപുരുഷിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്,അതുപോലെ ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂ പറഞ്ഞ ഒരു പ്രേക്ഷകനെ വളഞ്ഞിട്ട് മർദിക്കുകയും ചെയ്യ്തു. സിനിമയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പ്രേക്ഷകനെ പ്രഭാസിന്റെ ആരാധകർ ആണ് കൈയേറ്റം ചെയ്യ്തത്. അതുപോലെ ചിത്രംകാണാൻ ആയി തീയറ്ററുകളിൽ ഹനുമാൻ ഇരിക്കാൻ ആയി ഒരു സീറ്റ് ഒഴിച്ചിടണമെന്ന് അണിയറപ്രവര്തകര് നിർദേശം നൽകിയിരുന്നു, എന്നാൽ ആ സീറ്റിൽ ഒരാൾ ഇരുന്നതിന്റ പേരിലും സംഘർഷം ഉണ്ടായി.

You May Also Like

സിനിമ വാർത്തകൾ

തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആയിരുന്നു പ്രഭാസ്, ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, ആദിപുരുഷ് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ നടന്മാരിൽ പ്രമുഖനായ നടൻ ആണ് പ്രഭാസ്. തന്നോടൊപ്പം ആര് അഭിനയിച്ചാലും അവർക്കു നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഒരു പ്രവണതയും താരത്തിനുണ്ട്. ഈ ഒരു കാര്യം പറഞ്ഞ താരങ്ങൾ ആണ്...

സിനിമ വാർത്തകൾ

തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണ് പ്രഭാസ്, ഇപ്പോൾ താരത്തിന്റെ 43  വയസ്സ് ആഘോഷിക്കുന്ന ഈ വേളയിൽ താരത്തിന്റെ ആദ്യ കാല ചിത്രങ്ങൾ ഉൾപ്പെടെയുള്ള റിലീസ് ചെയ്യുകയാണ് ആരാധകർ. തെലുങ്കാനയിലും, ഉത്തർപ്രദേശിലെയും തീയിട്ടറുകളിൽ ആണ്  താരത്തിന്റെ...

സിനിമ വാർത്തകൾ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസായതോടുകൂടി ഒരു സന്തോഷ വാർത്തയും പരക്കുകയുണ്ടായി ചിത്രത്തിലെ നായകനും നായികയുമായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒന്നിക്കുന്നു എന്ന്. ഇതിരുവരുടേയും ആരാധകർക്കുണ്ടാക്കിയ സന്തോഷം ചെറുതല്ലായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചെത്തിയ...

Advertisement