സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രിനിഷും. ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെക്കുറിച്ചും ഇരുവരും വാചാലരാവാറുണ്ട്. നിലയുടെ ജനന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. മകൾക്കായി ഈ പേര് തിരഞ്ഞെടുത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും വാചാലരായിരുന്നു. മകളുടെ ജനന സമയത്തെ വീഡിയോയും പേരിടൽ ചടങ്ങിലെ വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.
View this post on Instagram
ഇപ്പോളിതാ കുഞ്ഞ് നിലയെ കാണാനെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം. പെർളയ്ക്കും നിലയ്ക്കൊപ്പമുള്ള ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് അതിലിപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു പേളിക്ക് അരികിലേക്ക് ആദിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ആദിലായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. കുഞ്ഞുനിലക്കും പേളിക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
View this post on Instagram
ആദില്‍ അങ്കിള്‍ ആദ്യമായി കുഞ്ഞ് നിലയേയും വളരെക്കാലത്തിന് ശേഷം അവളുടേ അമ്മ പേളിയേയും കണ്ടുമുട്ടിയപ്പോള്‍. ഈ ക്യാപ്ഷനോട് കൂടിയായിരുന്നു ആദില്‍ ചിത്രം പങ്കുവെച്ചത്.നില ഹായ് പറയുന്നുവെന്ന് പറഞ്ഞായിരുന്നു പേളി എത്തിയത്. ഒരു കിലോ കിറ്റ്കാറ്റ് തീര്‍ന്നുവെന്നും പേളി പറഞ്ഞിരുന്നു. ശ്രിനിഷ് അരവിന്ദ്, ഗോവിന്ദ് പത്മസൂര്യ, ദീപ്തി സതി, രഞ്ജിനി കുഞ്ചു തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബിഗ് ബോസിലെ പ്രണയമായിരുന്നു പേളിയും ശ്രീനിയും ജീവിതത്തിലേക്ക് പകര്‍ത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.
