നടിയും ഡാൻസറും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷംന കാസിം.  എന്നാൽ  മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം താരം തന്റെ മികവ്  തെളിയിച്ചു . മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നെയും നിരവധി ചിത്രങ്ങളിൽ ഷംന അഭിനയിച്ചു.ഒക്ടോബർ 25 ന് ദുബായിൽ വെച്ചാണ് ഷംന കാസിം വിവാഹിതയായത്.

ഡിസംബറിലാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ഷംന  സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്.തന്റെ വളക്കാപ്പ് ചടങ്ങിന്റെ  വീഡിയോ പങ്ക് വെച്ചിരിയ്ക്കുകയാണ് ഷംന കാസിം. മെറൂൺ സാരിയിൽ ആഭരണങ്ങൾ അണിഞ്ഞു അതിസുന്ദരിയായാണ് ചടങ്ങിൽ താരം  എത്തിയത്.മലയാളത്തിലെ നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.