നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ഭാമ. എന്നാൽ  പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഭാമ പിന്നിട്  വിവാഹ ശേഷം സിനിമയിൽ നിന്ന്  ഇടവിലെ എടുത്തു .2020 ൽ ആയിരുന്നു ഭാമയുടെയും അരുണിന്റേയും വിവാഹം.ദുബായിൽ ബിസിനസ്സുകാരനാണ് അരുൺ.ഏറെ ആഡംബരത്തോടെ നടന്ന വിവാഹം ആയിരുന്നു ഭാമയുടെത്. വിവാഹ ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.മകളുടെ ഒന്നാം പിറന്നാൾ ഇവർ വളരെ ആഘോഷത്തോടെയായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഈയ്യിടെ നടി പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഒന്നും തന്നെ ഭർത്താവിനെ ഒഴുവാക്കി ഉള്ളതായിരുന്നു.ചിത്രങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ പ്രേക്ഷകർക്ക് ആശങ്കകൾ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്.

വേർപിരിയുന്നു എന്ന വാർത്തയോട് ഭാമ ഇതുവരെ യാതൊരു മറുപടിയും നൽകിയിട്ടില്ല. ഭർത്താവായ അരുണിൻ്റെ ആഗ്രഹം ഭാമ തൻ്റെ കൂടെ തന്നെ ദുബായിൽ നിൽക്കണമെന്നാണ്.ഭാമയുടെ ഭർത്താവ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു സ്റ്റാറ്റസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. അരുൺ പങ്കുവെച്ചിരിക്കുന്നത് ദുബായിൽ ഇന്നലെയും മഴ പെയ്തുവെന്നും ഷവർമയുടെ ചൂട് ഇനിയും മാറിയില്ലെന്നും നിൻ്റെ പിണക്കം ഇനിയും മാറിയില്ലേ? പിണക്കം മാറ്റിവെച്ച് പെട്ടെന്ന് തിരിച്ചു വാ എന്നായിരുന്നു മഴയുടെ ഫോട്ടോയ്ക്ക് താഴെ ഇംഗ്ലീഷിൽ എഴുതിയത്. ഈ സ്റ്റാറ്റസ് കണ്ടതോടെ ആരാധകർ വീണ്ടും സംശയത്തിൽ ആയിരിക്കുകയാണ്.ഇതിലൂടെ മനസിലാക്കാവുന്നത് ഇരുവരും  തമ്മിൽ  ചെറിയ പിണക്കം മാത്രം ആണ് ഉള്ളത് എന്നാണ്.