2013-ൽ തെലുങ്ക് സിനിമയിലേക്ക് മടങ്ങിയ താരം സീതമ്മ വക്കിറ്റ്ലോ സിരിമല്ലെ ചേട്ട്, ബാലുപു, മസാല, ഗീതാഞ്ജലി, ഡിക്റ്റേറ്റർ തുടങ്ങിയ വിജയചിത്രങ്ങളുടെ ഭാഗമായി മാറി. സീതമ്മ വക്കിത്തോ സിരിമല്ലേ ചേട്ട് (2013), ഗീതാഞ്ജലി (2014) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രണ്ട് നന്തി അവാർഡുകളും അവർക്ക് ലഭിച്ചു. കൊമേഴ്സ് കഥാപാത്രത്തെ മാത്രമല്ല നല്ല കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവസരം ലഭിച്ച വളരെ ചുരുക്കം തമിഴ് നടിമാരും ഒരാളാണ് അഞ്ജലി.
ഏകദേശം 17 വർഷത്തോളമായി 2006 അഭിനയജീവിതം ആരംഭിച്ച അഞ്ജലി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായിട്ട്. തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമേ മലയാള സിനിമയിലും അഞ്ജലി ഭാഗമായി. നായികയായും സഹനദിയായും ഐറ്റം ഡാൻസറായും അഞ്ജലി പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. ഈയടുത്ത് ഹിറ്റായ മാറിയ റാ റാ റെഡി എന്ന പാട്ടിലെ അഞ്ജലിയുടെ ചുവടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക് പുറമേ ഓടിടി ലോകത്തും അഞ്ജലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.