സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഖുശ്ബുവും സുഹാസിനിയുമൊക്കെ. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കു വെക്കാറുണ്ട് താരങ്ങൾ. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് ആരാധകരുടെ ശ്രെധ നേടുന്നത്. ഉറ്റ സുഹൃതാക്കാളായ ഖുശ്ബുവും സുഹാസിനിയും പൂർണിമ ജയറാമും ഒരുമിച്ചുള്ളൊരു വീഡിയോ. ഖുശ്‌ബു തന്റെ ഇഷ്ടഗ്രാമ അക്കൗണ്ടിൽ പങ്കുവെച്ചതാണ് വീഡിയോ. മൂന്ന് താരങ്ങളും ഒരുമിച്ച് പുത കാര്യങ്ങൾ പഠിക്കുകയാണ്. എപ്പോക്സി റെസിൻ എന്നൊരു ഹാഷ്ടാഗിയോടെയാണ് വിഡിയോയും ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത്,. എന്നും ഒന്നിച്ച നിൽക്കുന്നവരാണ് സുഹൃത്തുക്കൾ, ഒരുമിച്ച് പഠിക്കുന്നവരും. ഇതാണ് ഖുശ്‌ബു വീഡിയോ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. വളരെ ക്ഷമയോടെ ആര്ട്ട് വർക്ക് ചെയ്യുന്ന നടത്തിമാരെ വിഡിയോയിൽ കാണാൻ സാധിക്കും. പൈന്റിങ്ങിന്റെ തന്നെ മറ്റൊരു വ്യത്യസ്തമായ ആർട്ടഫോമാണ് എപ്പോക്സി റെസിൻ കല. മരത്തിലോ മറ്റേതെങ്കിലും ഹാർഡ് സർഫാസിലോ പെയിന്റ് ചെയ്ത അതിനു മുകളിൽ റസിന് ഒഴിച്ച സെറ്റ് ചെയ്യും.
ഇങ്ങനെ ചെയ്താലച്ചിത്രങ്ങളൊക്കെ കാലാകാലങ്ങളായി സൂക്ഷിച്ചു വെക്കാൻ സാധിക്കും. ചിത്രങ്ങൾ മാത്രമല്ല ,ചിലർ പൂവാകളും ഇലകളും , അല്ലെങ്കിൽ തങ്ങൾക്കിഷ്ട്ടമുള്ള മറ്റേതെങ്കിലും വസ്‌തുക്കളൊക്കെ ഇങ്ങനെ എപ്പോക്സി റേസിങ് ചെയ്തു സൂക്ഷിക്കാറുണ്ട്. എന്തായാലും ആരാധകർക്കിടയിൽ താരങ്ങളിടെ വീഡിയോ വിരൽ ആയി.. മൂവരുടെയും സുഹൃദ്ബന്ധത്തെക്കുറിയിച്ചുള്ള കമന്റുകളാണ് ഏറെയും ലഭിക്കുന്നത്. . ഏതാണ് ദിവസങ്ങൾക്ക് മുൻപ് ഖുശ്‌ബു സമ്മാനമായി നൽകിയ സാരീ അണിഞ്ഞ നിൽക്കുന്ന ചിത്ര സുഹാസിനി പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനു താഴെയുള്ള ഖുശ്ബുവിന്റെ കമന്റും ശ്രദ്ധ നേടി. സംവിധായികയായ പ്രിയ ആ സാരി തനിക്ക് തരുമോ എന്ന് സുഹാസിനിയോട് ചോദിച്ചപ്പോൽ അത് ഞാൻ ചോദിച്ചു വെച്ചിരിക്കുകയാണെനന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. ഇടയ്ക്ക് ഒത്തുകൂടാനും യാത്ര പോകാനായുമൊക്കെ ഈ സുഹൃത്തുക്കൾ സമയം കണ്ടെത്താറുണ്ട്. എന്നും ഈ സൗഹ്ടം ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്നാണ് ആരാധകരുടെ ആശംസകൾ .
