Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തൃഷ വിവാഹിതയാകുന്നു ? വരൻ മലയാളിയായ പ്രൊഡ്യൂസറോ?

തൃഷ കൃഷ്‌ണൻ, തമിഴ് പ്രേക്ഷകരുടെ മാഹരമല്ല മലയാളികളുടെയും പ്രീയപ്പെട്ട നടിയാണ് തൃഷ . തൃഷയുടെ വിവാഹത്തെ സംബന്ധിച്ച നിരവധി വാർത്തകൾ ഇതിനോടകം തന്നെ വന്നിട്ടുണ്ട്. എന്നാൽ ഏറ്റവുമൊടുവിൽ പുറത്തുവരുന്ന സൂചനകൾ  തൃഷ വിവാഹം ചെയാൻ പോകുന്നത് ഒരു മലയാളിയെ ആണ് എന്നതാണ്. എന്താണ് സംഭവം എന്ന് നോക്കാം.  1999 ൽ പുറത്തിറങ്ങിയ ‘ജോഡി’ എന്ന സിനിമയിൽ സിമ്രാന്റെ സുഹൃത്തായി എത്തി ‘മൗനം പേസിയാദേ’ എന്ന സിനിമയിലൂടെ നായികയായി മാറിയ താരമാണ് തൃഷ. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങളുടെയും നായികയായി തൃഷ അഭിനയിച്ചു. വിണ്ണൈതാണ്ടി വരുവായാ, 96 തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയങ്ങളില്‍ തൃഷയുടെ ജനപ്രീതിക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.  മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തൃഷയുടെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. റാണ ദ​ഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. ദളപതി വിജയ്‌ക്കൊപ്പം  വിദേശത്തു വെചുള്ള  ചിത്രങ്ങളായിരുന്നു ഏറ്റവുമൊടുവിൽ ചർച്ചയായത്. വിജയും തൃഷയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു വിജയുടെ ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾക്ക് കാരണം തൃഷയാണ് എന്ന തരത്തിലുള്ള നിരവധി ഗോസിപ്പുകൾ തമിഴ് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.  ഇപ്പോഴിതാ തൃഷ വീണ്ടും വാര്‍ത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തൃഷ വിവാഹിതയാവാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. മലയാളത്തില്‍ നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച വാര്‍ത്തകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോ​ഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല. . തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. മുൻപും പലകുറി തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും ഒഴിഞ്ഞുമാറുകയാണ് തൃഷയുടെ രീതി.  താൻ സന്തോഷവതിയാണ് ഈ ജീവിതത്തിൽ. വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് തൃഷ പല അവസരങ്ങളിലും പറഞ്ഞത്. കൃത്യമായ സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും അടുത്തിടെ അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉത്തരവാദിത്തത്തിന്റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും പിന്നീട് വിവാഹമോചനം നേടുന്നതിനോട് യോജിപ്പില്ലെന്നുമാണ് അവർ പറഞ്ഞത്.
2015ൽ ബിസിനസുകാരനായ വരുൺ മണിയനുമായി തൃഷ കൃഷ്ണന്റെ വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മോതിരമാറ്റമാണ് നടന്നത്. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. തൊട്ടുപിന്നാലെ വരുൺ നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തു.
2020-ൽ, നടൻ സിലംബരശനുയുള്ള തൃഷയുടെ വിവാഹം ഉടനെ എന്ന ഗോസിപ്പുകളും ഉയർന്നു കേട്ടിരുന്നു. എന്നാൽ, മകന് അനുയോജ്യയായ വധുവിനെ അന്വേഷിക്കുകയാണെന്നും എന്നാൽ ഇതുവരെ ആരുമായും ഡേറ്റിംഗ് നടത്തിയിട്ടില്ലെന്നും പറഞ്ഞാണ് മാതാപിതാക്കൾ വാർത്ത തള്ളിയത്. തൃഷയും സിമ്പുവും ഒരു ബ്ലോക്ക്ബസ്റ്റർ റൊമാന്റിക് ചിത്രമായ വിണ്ണൈത്താണ്ടി വരുവായയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു പിന്നാലെയാണ് വിവാഹ ഗോസിപ്പുകൾ വന്നത്.ദളപതി വിജയ്, സംവിധായകൻ ലോകേഷ് കങ്കരാജ് എന്നിവർക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ എന്ന ചിത്രത്തിലാണ് തൃഷ കൃഷ്ണൻ അടുത്തതായി അഭിനയിക്കുന്നത്. ഒരു ആക്ഷൻ ഗ്യാങ്സ്റ്റർ ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രോജക്റ്റ് തമിഴ് സിനിമയിലെ ദളപതി വിജയ്, തൃഷ കൃഷ്ണൻ എന്നിവരുടെ 67-ാമത്തെ ചിത്രമാണ്. 15 വർഷങ്ങൾക്ക് ശേഷം വിജയ്‌യെയും തൃഷയെയും സ്‌ക്രീനിൽ തിരികെ കൊണ്ടുവരുന്നതും ലിയോയാണ്.
അജിത് കുമാർ സംവിധാനം ചെയ്യുന്ന വിടമുയാർച്ചിയിലും തൃഷ ആകും നായികാ എന്നാണ് റിപ്പോർട്ട്. തൃഷയും അജിത്തും ഇതുവരെ ജി, കിരീടം, മങ്കാത്ത, യെന്നൈ അറിന്താൽ എന്നീ നാല് ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചത്. സംവിധായകൻ മണിരത്‌നത്തിനൊപ്പമുള്ള കമൽഹാസന്റെ അടുത്ത ചിത്രത്തിലും തൃഷ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

You May Also Like

സിനിമ വാർത്തകൾ

മൻസൂർ അലി ഖാൻ നടി ത്രിഷാക്കെതിരെ  ലൈംഗികാധിക്ഷേപ പരാമർശത്തിൽ വലിയ ചർച്ചകളാണ് തമിഴ് സിനിമാ ലോകത് നടന്നത്.   ലിയോയിൽ തൃഷയുമായി ബെഡ് റൂം സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ...

സിനിമ വാർത്തകൾ

തൃഷ നായികയായി എത്തുന്ന  ചിത്രമാണ് ‘രാങ്കി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. വളരെ മികച്ച രീതിയിൽ ഉള്ള  പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന്...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് “പൊന്നിയിൻ സെൽവൻ”.മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ.സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ...

സിനിമ വാർത്തകൾ

എന്നും ഗോസ്സിപ്പുകളിൽ നറിയുന്ന ഒരു വിഷയം ആയിരുന്നു ചിമ്പു, തൃഷ പ്രണയ൦ . ഇരുവരും പ്രണയത്തിലാണോ എന്നവരെ ആരാധകർ സംശയിച്ചിരുന്നു, എന്നാൽ ഇപ്പോൾ തൃഷ  ചിമ്പു തനിക്ക് സ്പെഷ്യൽ ആണെന് പറയുന്നു. താരം...

Advertisement