മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സ്മിനു സിജോ എന്ന അഭിനേത്രി. ന്യുജെന്‍ അമ്മ വേഷങ്ങളാണ് സ്മിനുവിനെ താരമാക്കുന്നത്. പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന അമ്മയായും സഹോദരിയായും അയല്‍ക്കാരിയായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സ്മിനു. കഴിഞ്ഞ ദിവസം സ്മിനു നടത്തിയ ചില പ്രസ്താവന വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ ആ വിവാദത്തോട് പ്രതികരിക്കുകയാണ് സ്മിനു. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മിനുവിന്റെ പ്രതിരണം. മകളെക്കൊണ്ട് വീട്ടു ജോലി ചെയ്യിക്കുന്നു, വന്നു കേറുന്ന മരുമകളുടെ അവസ്ഥ എന്തായിരിക്കും എന്ന് പറയുന്ന മോശം കമന്റുകള്‍ താന്‍ കണ്ടുവെന്നാണ് സ്മിനു പറയുന്നത്. അവരോടൊക്കെയായി തനിക്ക് പറയാനള്ളുത്, തന്റെ മകള്‍ ചെന്ന് കയറുന്ന വീട്ടില്‍ നല്ലൊരു മരുമകള്‍ ആയിരിക്കും എന്നാണ് എന്നും സ്മിനു പറയുന്നു.മകളേയും ഭര്‍ത്താവിനേയും വീട്ടിലാക്കിയിട്ട് മകനേയും കൂട്ടി ഊരു ചുറ്റാന്‍ പോകുന്നു എന്നൊക്കെ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും സ്മിനു ചോദിക്കുന്നുണ്ട്. ഭര്‍ത്താവിന് ഇറച്ചിക്കോഴി ബിസിനസാണെന്നും മകനാണ് ഭര്‍ത്താവിനെ സഹായിക്കുന്നതെന്നും സ്മിനു പറയുന്നു. പകരം മകളെ അയക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന സ്മിനു അതിന് പറ്റിയൊരു സാഹചര്യമല്ല നാട്ടിലുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നത്. മകള്‍ പഠിക്കുകയാണെന്നും വീട്ടിലുള്ള സമയത്ത് അവള്‍ അറിഞ്ഞിരിക്കേണ്ട ജോലികള്‍ പഠിക്കുന്നതില്‍ എന്താണ് തെറ്റെന്നും സ്മിനു ചോദിക്കുന്നുണ്ട്. തന്റെ മകളെ വീട്ടിലെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആളെ നിര്‍ത്താനാകില്ലെന്നും കാശ് കൊടുത്ത് ട്യൂഷന്‍ വെക്കുന്നത് പോലെയല്ല അതെന്നും സ്മിനു പറയുന്നു. അതേസമയം തന്റെ മകനും വീട്ടിലെ ജോലികള്‍ ചെയ്യാറുണ്ടെന്നും മക്കള്‍ രണ്ടു പേരും ഒരുമിച്ച് ഭക്ഷണമൊക്കെ ഉണ്ടാക്കാറുണ്ടെന്നും സ്മിനു വ്യക്തമാക്കി.
തന്റെ മക്കള്‍ തമ്മില്‍ നല്ല അടുപ്പമാണെന്നും സ്മിനു ചൂണ്ടിക്കാണിക്കുന്നുണ്ട്. മകള്‍ ബാംഗ്ലൂരിലേക്ക് പഠിക്കാനായി പോവുകയാണ്. അവിടെ ചെന്ന് ന്യൂഡില്‍സും ബര്‍ഗറും കഴിച്ച് ജീവിക്കേണ്ട അവസ്ഥ വരരുത് എന്ന് കരുതിയാണ് എല്ലാം പഠിപ്പിക്കുന്നതെന്നും സ്മിനു പറയുന്നു. മകള്‍ കുക്കിങ് ആസ്വദിക്കുന്നയാളാണെന്നും താരം പറയുന്നു. വീട്ടമ്മയായ താന്‍ മക്കളേയും അതെല്ലാം പഠിപ്പിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും കുട്ടിക്കാലം മുതലേ മക്കളെ എല്ലാം ചെയ്യിപ്പിക്കാറുണ്ടെന്നും സ്മിനു പറയുന്നു. വിമര്‍ശകരോടായി ദയവ് ചെയ്ത് കുടുംബം കലക്കരുതെന്നും സ്മിനു പറയുന്നുണ്ട്. ഞാനെന്റെ മോളെ കണ്ടാല്‍ പണി എടുപ്പിച്ചിരിക്കും. പക്ഷെ അതിലൊരു ഗുണമുണ്ട്. ഞാനൊരു ഷൂട്ടിന് പോയാല്‍ എന്റെ വീട്ടിലെ സര്‍വ്വ പണിയും എന്റെ മകളാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ബാങ്ക് ജോലിക്കാരെക്കാള്‍ ശമ്പളം ആണ് വീട്ടു ജോലിക്കാര്‍ക്ക് നല്‍കേണ്ടത്. നമ്മുടെ മക്കള്‍ക്കും ഭര്‍ത്താവിനും നമ്മുടെ കൈകൊണ്ട് ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം, അതൊരു സുഖമല്ലേ.. നമ്മള്‍ കഷ്ടപ്പെടുന്നത് നമ്മുടെ മക്കള്‍ക്ക് വേണ്ടിയല്ലേ” എന്നായിരുന്നു സ്മിനു പറഞ്ഞത്.എന്റെ മകന്‍ എവിടെ പോയാലും വിളിച്ച് അമ്മാ.. മീന്‍ കറിവെയ്ക്ക്, അല്ലെങ്കില്‍ ചോറെടുത്ത് വെയ്ക്ക്, എന്ന് പറയുമ്പോള്‍ അത് ഉണ്ടാക്കി വെയ്ക്കും. അത് എന്റെ ഒരു അഭിമാനമാണ്. എന്റെ മകന്‍ ഞാനുണ്ടാക്കുന്ന ആഹാരം സ്നേഹിക്കുന്നു എന്നത്’ എന്നും താരം പറഞ്ഞിരുന്നു. നാളെ എന്റെ മകള്‍ അവള്‍ക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ അല്ലെങ്കില്‍ ഭര്‍ത്താവിന് അത് ഉണ്ടാക്കി കൊടുക്കുമെന്നും സ്മിനു പറഞ്ഞിരുന്നു. പിന്നാലെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയത്തിലേക്ക് കടക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് സ്മിനു ശ്രദ്ധ നേടുന്നത്. പിന്നീട് നായാട്ട്, ഓപ്പറേഷന്‍ ജാവ, ദ പ്രീസ്റ്റ്, ആറാട്ട്, ജോ ആന്റ് ജോ, സൗദി വെള്ളക്ക തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. നീരജയാണ് സ്മിനുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.