നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ആയിരുന്നു അന്ത്യം.അദ്ദേഹത്തിന് 48 വയസ്സായിരുന്നു. മാർച്ചിൽ വിദ്യാസാഗറിന് കോവിഡ് -19 അണുബാധയുണ്ടായി, അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശം രീതിയായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് മീന. 2009 ൽ പരമ്പരാഗത ചടങ്ങിൽ വിദ്യാസാഗറിനെ വിവാഹം കഴിച്ചു.

സംസ്കാരം ചെന്നൈ ബസന്ത് നഗറിൽ നടക്കും.തെരിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നത് വിജയുടെ മകൾ ആയ കൊച്ചു കുട്ടിയാണ് മീനയുടെയും വിദ്യാസാഗർന്റെയും മകൾ.നൈനിക എന്നാണ് മകളുടെ പേര്.നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു.ബാലതാരമായി തന്റെ കരിയർ ആരംഭിച്ച മീന 90കളിലും 2000 കളിലും എല്ലാ മുൻനിര നായകന്മാർക്കൊപ്പവും നായികയായി സിനിമകൾ ചെയ്തു. ഇന്ന് തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്നു. മോഹൻ ബാബുവിന്റെ സൺ ഓഫ് ഇന്ത്യയിലാണ് മീന അവസാനമായി അഭിനയിച്ചത്.

മീനയ്‌ക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ശരത്കുമാർ ട്വിറ്ററിലൂടെയാണ് വിദ്യാസാഗറിന് അന്തിമോപചാരം അർപ്പിച്ചത്.വിദ്യാസാഗർ ബിസ്സിനെസ്സ്കാരൻ ആയിരുന്നു.ശ്വാസകോശ അണുബാധയുടെ ഗുരുതരമായ രൂപമാണ് വിദ്യാസാഗറിന്റെ മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. അണുബാധയെ തുടർന്ന് ഏതാനും മാസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അത് അവയവദാതാവിനെ കിട്ടാന്‍ വൈകിയതിനെ തുടർന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.എന്നാൽ അതിനു മുൻപേ വിദ്യാസാഗർ മരണത്തിനോട് പോരാടുകയായിരുന്നു.