Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ലാലു അലക്‌സിനെപ്പറ്റി ജയഭാരതി എന്നെ പെണ്ണുകാണാന്‍ വന്ന ആദ്യത്തെ ആളാണ്

മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ജയഭാരതി. മലയാള സിനിമയുടെ ഐക്കോണിക് നായിക എന്ന് തന്നെ ജയഭാരതിയെ പറയാം.1969 ല്‍ പുറത്തിറങ്ങിയ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി നായികയായി മാറുന്നത്. പിന്നീട് മിന്നും താരമായി മാറി. വർഷങ്ങൾക്ക് മുൻപ് ജയഭാരതി ചെയ്ത കരുത്തുറ്റ നായിക വേഷങ്ങള്‍ കാലങ്ങള്‍ക്കിപ്പുറവും ഓർമിക്കപ്പെടുന്നവയാണ്. വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളായി ജയഭാരതി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജയഭാരതി. എഴുപതുകളിലെ ഹിറ്റ് ജോഡിയായിരുന്നു ജയഭാരതിയും എം ജി സോമനും. നസീര്‍, മധു, വിന്‍സന്റ്, ജയന്‍, എംജി സോമന്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്.

Advertisement. Scroll to continue reading.

രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ജയഭാരതിയെ തേടിയെത്തി. 1990 ല്‍ ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും താരത്തെ തേടിയെത്തിയിട്ടുണ്ട്.അമ്മ വേഷങ്ങളിലും ജയഭാരതി നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ജയഭാരതി. ഈയ്യടുത്ത് ജയഭാരതി വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത് അമ്മ യോഗത്തിലൂടെയാണ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയഭാരതി അമ്മ യോഗത്തിന് എത്തിയത്. തറവാട്ടിലേക്കുള്ള തിരിച്ചുവരവ് എന്നാണ് അമ്മ യോഗത്തിലേക്ക് വന്നതിനെക്കുറിച്ച്‌ ജയഭാരതി പറഞ്ഞത്.


പിന്നാലെ ജയഭാരതിയ്‌ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. അന്നത്തേയും ഇന്നത്തേയും രതിനിര്‍വ്വേദം താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രം വൈറലായി മാറിയിരുന്നു. അമ്മ യോഗത്തിന് വന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കുടുംബത്തിലേക്ക് വരേണ്ടതല്ലേ എന്നായിരുന്നു ജയഭാരതിയുടെ പ്രതികരണം. അമ്മയെക്കുറിച്ച്‌ ചെന്നൈയിലും ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും ജയഭാരതി പറഞ്ഞിരുന്നു.
നല്ല നിലയിലാണ് സംഘടന പോകുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെന്നാണ് എല്ലാവരും പറയുന്നതെന്നും ജയഭാരതി പറഞ്ഞു. അതേസമയം കാലങ്ങള്‍ക്ക് ശേഷം വരുന്നതു കൊണ്ട് തന്നെ കുറച്ച്‌ പേരെയെ തനിക്ക് അറിയൂവെന്നാണ് ജയഭാരതി പറയുന്നത്. തന്റെ കൂടെ അഭിനയിച്ചവരായി കുറച്ച്‌ പേരെയുള്ളൂവെന്നും താരം പറഞ്ഞു. അമ്മ യോഗത്തിന് വരണമെന്നത് ആഗ്രഹമായിരുന്നു എന്നും താരം പറഞ്ഞു.
ഇതിനിടെ രസകരമായ തമാശകളും ജയഭാരതി പറയുന്നുണ്ട്. ലാലു അലക്‌സ് തന്നെ പെണ്ണുകാണാന്‍ വന്നതാണെന്ന് ജയഭാരതി പറഞ്ഞ് ചിരിക്കുള്ള വകയായി മാറി. എന്നാല്‍ ജീവിതത്തിലല്ല സിനിമയില്‍ മാത്രമെന്നും ജയഭാരതി പറഞ്ഞു. നക്ഷത്രങ്ങളെ കാവല്‍ എന്ന സിനിമയില്‍ ജയഭാരതിയെ പെണ്ണുകാണാന്‍ ചെല്ലുന്ന ആളായി അഭിനയിച്ചത് താനാണെന്നാണ് ലാലു അലക്‌സ് പറഞ്ഞത്. പെണ്ണുകാണാന്‍ വന്ന സമയത്ത് പുറകിലൂടെ പോയി എന്നെ ഇഷ്ടമല്ലെന്ന് ഞാന്‍ പറയുന്നുണ്ടെന്നും, സോമനായിരുന്നു ചിത്രത്തിലെ നായകനെന്നും ജയഭാരതി പറയുന്നു.


അതേസമയം മലയാളം അറിയാത്ത താന്‍ മലയാളത്തിലെ വലിയ താരമായി മാറിയതിന് നന്ദി പറായനുള്ളത് പ്രേക്ഷകരോടാണെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജയഭാരതി അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത ഗോൾഡ് ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു മുന്നോട്ടു പോകുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ, ചിത്രത്തിൽ ലാലു അലക്സ്, മല്ലിക സുകുമാരൻ, നയൻ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ ഒരുകാലത്തു നിരവധി ചിത്രങ്ങളിൽ തിളങ്ങി നിന്ന നടി ആയിരുന്നു ജയഭാരതി. ഗ്ലാമർ വേഷങ്ങളും, ഒപ്പം ശക്തമായ കഥാപാത്രങ്ങളും കൈ കാര്യം ചെയ്യ്തിട്ടുള്ള ഒരേ ഒരു നടിയും  കൂടി ആയിരുന്നു ജയഭാരതി....

സിനിമ വാർത്തകൾ

മലയാളസിനിമകളിൽ നായകനായും,പ്രതിനായകനായും അഭിനയിച്ച നടൻ ആണ് ലാലു അലക്സ്.ഇപ്പോൾ തന്റെ തുടക്കകാലത്തുണ്ടായ ലാലു അലക്സ് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്. തന്റെ ആദ്യ സിനിമയിൽ വില്ലനായി എത്തിആ ചിത്രത്തലെ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപത്രങ്ങൾ ചെയ്ത് അതുല്യ പ്രതിഭയാണ് ലാലു അലക്സ്. കുറച്ചു കാലത്തെ ഇടവേളക്കു ശേഷം താരം അഭിനയിച്ച സിനിമ ആയിരുന്നു ബ്രോ ഡാഡി. ഈ സിനിമ സ്രെദ്ധക്കപ്പെട്ടതുപോലെ...

Advertisement