ഒരുകാലത്ത് സിനിമാ പ്രേമികളുടെ ഡ്രീം ഗേള്‍ ആയിരുന്നു ഹേമ മാലിനി. അങ്ങനെ മാത്രമേ ഹേമ മാലിനിയെ വിശേഷിപ്പിക്കാൻ സാധിക്കുമായിരിന്നുള്ളൂ. പക്ഷേ, സിനിമാ ലോകം അടക്കി വാഴുമ്പോഴും ഹേമ മാലിനി വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. ഭര്‍ത്താവ് ധര്‍മേന്ദ്രയുടെ ആദ്യ വിവാഹ ബന്ധത്തിലെ കൊച്ചുമകന്റെ കല്യാണത്തിന് ഹേമ മാലിനി പങ്കെടുക്കാതിരുന്നതാണ് അടുത്തിടെ ഹേമമാലിനിയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഇടയാക്കിയത്. ധര്‍മേന്ദ്രയുടെ മറ്റൊരു കുടുംബത്തില്‍ താൻ ഇടപെടില്ല എന്ന് ഹേമമാലിനി പണ്ടേ വ്യക്തമാക്കിയതാണ്. 1980ല്‍ ആദ്യഭാര്യ പ്രകാശ് കൗറിനെ വിവാഹമോചനം നടത്താതെയാണ് ധര്‍മേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരണ്‍ ഡിയോളിന്റെ വിവാഹച്ചടങ്ങ് നടന്നത് മുതല്‍ നടി ഹേമ മാലിനിയുടെ കുടുംബവും വിശേഷങ്ങളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഒരു സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ സംവിധായകൻ നടത്തിയ ആവശ്യം എതിര്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഹേമ മാലിനി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു രംഗത്തെ കുറിച്ചായിരുന്നു അത്. പക്ഷേ അങ്ങനെ ചെയ്താല്‍ തന്റെ സാരി അഴിഞ്ഞുവീഴും എന്ന് ഹേമമാലിനി കട്ടായം പറഞ്ഞു. ഒരു സിനിമയില്‍ അഭിനയിക്കവേ ഹേമ മാലിനിയോട് സാരിയുടെ പിൻ അഴിച്ചുമാറ്റണം എന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടുവത്രെ. അങ്ങനെ ചെയ്താല്‍ സാരിയുടെ പല്ലു അഴിഞ്ഞുവീഴും എന്ന് ഹേമ മാലിനി തിരിച്ചു മറുപടിയും കൊടുത്തു.
അതാണ് തന്റെ ആവശ്യം എന്നായിരുന്നു സംവിധായകന്റെ പ്രതികരണം.സത്യം ശിവം സുന്ദരം’ എന്ന സിനിമയില്‍ സീനത്ത് അമന്റെ വേഷം സംവിധായകൻ ഹേമ മാലിനിക്ക് വേണ്ടിയാണ് ആദ്യം ഓഫര്‍ ചെയ്തത്. രാജ് കപൂറാണ് ഹേമ മാലിനിക്ക് ഈ സിനിമയുടെ കഥ പറഞ്ഞു കൊടുത്തത്.എന്നിരുന്നാലും ഹേമ മാലിനി ആ ചിത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ സീനത് അമൻ ചെയ്ത വേഷം അവരുടെ കരിയറിന് തന്നെ നിര്‍ണായകമായി മാറി.
