സര്‍ എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങള്‍ എന്നെക്കുറിച്ച് അന്വേഷിക്കൂ എന്ന് പറഞ്ഞു. ഇൻഡസ്ട്രിയില്‍ വന്നിട്ട് ഞാൻ അവസരത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നായിരുന്നു പിന്നീട് ചോദിച്ചത്. സിനിമാ മേഖല വളരെ നിറപ്പകിട്ടാർന്ന ഒരിടമാണ്. എന്നാൽ സിനിമാലോകത്തിന്റെ നിറം കെടുത്തുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്.ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനിന്ന് വരുന്നുണ്ട്. തുടക്കക്കാരായ താരങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാര്‍ പലരും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുള്ളവരാണ്. നയൻതാര അടക്കമുള്ള നായികമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.ഇപ്പോഴിതാ മറ്റൊരു നടിയുടെ തുറന്നുപറച്ചില്‍ തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.
തമിഴ് സിനിമാ, സീരിയല്‍ രംഗത്ത് തിളങ്ങിയിട്ടുള്ള നടി ധരണിയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. 30 വര്‍ഷത്തിലേറെയായി അഭിനയത്തില്‍ സജീവമാണ് താരം. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ക്യാരക്ടര്‍ വേഷങ്ങളിലും നായിക വേഷങ്ങളിലുമെല്ലാം നടി അഭിനയിച്ചു. ഇന്നും ടെലിവിഷൻ പരമ്ബകളും മറ്റുമായി സജീവമാണ് ധരണി.വടിവേലുവിനൊപ്പം നിരവധി സിനിമകളില്‍ ധരണി അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലെ പ്രകടനങ്ങള്‍ കൊണ്ട് ധരണി നടി കോയമ്പത്തൂര്‍ സരളയ്ക്ക് ഒരു എതിരാളിയാകുമെന്ന് പല പ്രമുഖരും വിധി എഴുതിയിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ധരണിക്ക് സിനിമയില്‍ നിന്ന് വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് താരം മിനിസ്ക്രീനിലേക്ക് ചുവടുമാറ്റുന്നത്. ഇപ്പോള്‍ ചില സിനിമകളിലൊക്കെ നടി തല കാണിക്കുന്നുണ്ട്. അതിനിടെയാണ് ഒരു അഭിമുഖത്തില്‍ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്.ഒരു സിനിമയുടെ സംവിധായകനും ക്യാമറാമാനും അഡ്ജസ്റ്റ്‌മെന്റിന് തന്നെ നിര്‍ബന്ധിച്ചതും അതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ക്യാമറമാൻ തന്നോട് ചെയ്ത ക്രൂരതയെ കുറിച്ചുമാണ് ധരണി വെളിപ്പെടുത്തിയത്. സിനിമയില്‍ വന്നശേഷമുള്ള ആദ്യത്തെ രണ്ടോ മൂന്നോ സിനിമകള്‍ വരെ തനിക്ക് പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഒരു സിനിമയില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെ സിനിമയുടെ സംവിധായകനും ക്യാമറാമാനും അഡ്ജസ്റ്മെന്റ് ആവശ്യവുമായി തന്നെ സമീപിച്ചുവെന്ന് ധരണി പറയുന്നു.

സംവിധായകൻ അധികം ശല്യം ചെയ്തില്ല, എന്നാല്‍ ക്യാമറമാൻ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കി. ‘മാഡം, നിങ്ങള്‍ക്ക് നായികയായി അഭിനയിക്കാൻ ഞങ്ങള്‍ അവസരം തന്നിട്ടുണ്ട്’ എന്ന് പറഞ്ഞു കൊണ്ടാണ് സമീപിച്ചത്. സര്‍ എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങള്‍ എന്നെക്കുറിച്ച് അന്വേഷിക്കൂ എന്ന് പറഞ്ഞു. ഇൻഡസ്ട്രിയില്‍ വന്നിട്ട് ഞാൻ അവസരത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നായിരുന്നു പിന്നീട് ചോദിച്ചത്. അവസരം നല്‍കിയെന്ന് പറഞ്ഞ് നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാൻ ചെയ്യുമെന്ന് കരുതരുതെന്ന് ഞാൻ തുറന്നടിച്ചു’,എന്റെ അടുത്തെന്ന് അങ്ങനെയൊരു മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിനെ അയാള്‍ എങ്ങനെയാണ് എടുത്തതെന്നും അറിയില്ല. എന്നാല്‍ വേനല്‍ക്കാലത്ത് ഒരു ദിവസം ഷൂട്ടിംഗ് സമയത്ത് അയാളൊരു വലിയ ലൈറ്റ് എന്റെ മുഖത്തിന് നേരെ തിരിച്ചുവച്ചു. വളരെ ചൂടുള്ള ലൈറ്റാണ് അത്. മുഖത്ത് ആ വെളിച്ചം തട്ടിയപ്പോള്‍ എനിക്ക് പൊള്ളലേറ്റു. അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ വിസമ്മതിച്ചതിന് അയാളുടെ പ്രതികാരമായിരുന്നു ആ ക്രൂരത’ എന്ന് ധരണി പറയുന്നു.
