നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി ദിലീപിന്റെ അടുത്ത സുഹൃത്തും സിനിമാ സംവിധായകനുമായ ബാലചന്ദ്ര കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
പിന്നീട് ദിലീപ് അറസ്റ്റില്‍ ആയ ശേഷം ദിലീപും കാവ്യയും ദിലീപിന്റെ അനുജനും സഹോദരീ ഭര്‍ത്താവും തന്നെ നിരന്തരം വിളിച്ച് ഇക്കാര്യം ഒരു കാരണവശാലും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.