മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു,മലയാള സീരിയൽ ലോകത്തിനു വീണ്ടും ഒരു തീരാനഷ്‌ടം കൂടി വന്നിരിക്കുകയാണ്. ഇന്നലെ രാവിലെയും ഇന്നും ഇതാ ചില ദുരന്ത വാർത്തകൾ കേട്ട് കൊണ്ടാണ് കേരളം ഉണർന്നെണീറ്റത്. ഒരുപിടി ശ്രദ്ധേയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഡോ. പ്രിയ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് നടിയുടെ മരണം. സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. എട്ടു മാസം ഗർഭിണി ആയിരിക്കെയാണ് നടിയുടെ ഈ അപ്രതീക്ഷിത വിയോഗം. നടൻ കിഷോർ സത്യ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്

ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെ വച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു’, എന്നാണ്  കിഷോർ സത്യ ഫേസ്‌ബുക്കിൽ കുറിച്ചത്. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന… ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു… ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി… 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തു നിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല… ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കര കയറ്റും… അവരുടെ മനസുകൾക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ…’, കിഷോർ സത്യ വികാരഭരിതനായി കുറിച്ചു.

അഭിനയത്തിലും പഠനത്തിലും മിടുക്കിയായിരുന്ന പ്രിയയുടെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ വേദനയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. കിഷോർ സത്യക്ക് പുറമെ നടി ജീജ സുരേന്ദ്രൻ അടക്കമുള്ളവരും വേദന പങ്കുവെച്ച് എത്തിയിട്ടുണ്ട്. ‘മോളു വാക്കുകൾ ഇല്ല മുത്തേ. ദൈവം എന്തിനാ എന്റെ മുത്തിനെ നേരത്തെ സ്വർഗ്ഗത്തിൽ വിളിച്ചു കൊണ്ട് പോയത്. ഡോ. പ്രിയ. ഒന്നും പറയാൻ വാക്കുകൾ ഇല്ല മുത്തേ. ദൈവമേ ഈ ചതി വേണ്ടായിരുന്നു. സഹിക്കാൻ വയ്യ’, എന്നാണ് ജീജ കുറിച്ചത്. ഐസിയുവിൽ ഉള്ള കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും സുഹൃത്തുക്കൾ പറഞ്ഞു. നടി രഞ്ജുഷ മേനോന്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തരാകുന്നതിന് മുൻപാണ് പ്രിയയുടെ വിയോഗ വാർത്ത മലയാള സീരിയൽ ലോകെത്തെയും പ്രേക്ഷകരെയും തേടി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രഞ്ജുഷ ഷൂട്ടിന് എത്താതെ വന്നതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ പങ്കാളിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പങ്കാളി മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് രാജുഷയെ തൂങ്ങിയ നിലയില്‍ കാണുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് മറ്റൊരു സീരിയൽ താരമായ അപർണ നായരും ഇതുപോലെ ജീവനൊടുക്കിയിരുന്നു.