തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകുന്ന വഴിയിൽ ആയിരുന്നു അപകടം ഉണ്ടായത്. നടിയുടെ  ഒരു സുഹൃത്തായിരുന്നു വണ്ടി ഓടിച്ചത്. വഴിയാത്രക്കാരിയായ ഒരു സ്ത്രീയുടെ മുകളിലേക്കു ആയിരുന്നു കാർ മറിഞ്ഞത്.രക്ഷാപ്രവർത്തകർ മൂവരെയും ഹോസ്പിറ്റലിൽ എത്തിച്ചു എന്നാൽ ഗായത്രിയും, വഴിയാത്രക്കാരിയും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഹോസ്പിറ്റലിൽ ചിക്തസയിൽ കഴിയുന്ന സുഹൃത്തും മരിച്ചു.ഗായത്രി കൂടുതലും പരസ്യ ചിത്രങ്ങളിൽ ആയിരുന്നു അഭിനയിച്ചത്.യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടേയുമാണ് ഗായത്രി പ്രശസ്തിയില്‍ എത്തുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ മാഡം സാര്‍ മാഡം ആന്‍തേയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.