അതിജീവിതക്കു നീതി നൽകുന്നതിൽ താരസംഘടനയായ അമ്മയെ ചോദ്യം ചെയ്യുന്നതിനേക്കാൾ ഉചിതം കോടതിയെ ചോദ്യം ചെയ്യുന്നത്എന്ന് നടൻ ടോവിനോ തോമസ്. അമ്മയിൽ തീരുമാനങ്ങൾ എടുക്കുന്നത് താൻ അല്ല എന്നാൽ തന്റെ അഭിപ്രയം പറയുമെന്നും ടോവിനോ പറഞ്ഞു. ഇതിൽ വത്യസ്തത അഭിപ്രയം ഉണ്ടാകും ഇതിനു ചില വശങ്ങളും ഉണ്ടാകും എന്നാലും എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയുമെന്ന് ടോവിനോ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ബന്ധപെട്ടു ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞത്. സംവിധായകൻ ആഷിഖ് അബുവും ടോവിനയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ വിധി വൈകുന്നു.അതിജീവിതക്കു നീതി താമസിക്കുന്നതിൽ കോടതിയെ ചോദ്യം ചെയ്യുക അല്ലതെ താരസംഘടനയായ അമ്മയെ ചോദ്യം ചെയ്യ്തിട്ടു കാര്യമില്ല .അതിനൊരു ന്യായവുമില്ല യെന്നാണ് ടോവിനോ പറയുന്നത്. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും. ഞാന്‍ എന്റെ അഭിപ്രായം പറയും

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം ടൊവിനോ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹരജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ നല്‍കും.