മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഐശ്വര്യ ലക്ഷ്മി ഇപ്പോൾ പ്രണയത്തിൽ ആണ് എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. നടൻ അർജുൻ ദാസ് ആണ് താരവുമായി പ്രണയം. ഒരു ഹാര്‍ട്ട് ഇമോജി ക്യാപ്ഷനായി നല്‍കി അര്‍ജുനൊപ്പമുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചതാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍,താരത്തിന്റെ ഈ വാർത്ത എത്തിയിരിക്കുന്നത് ദേശീയ മാധ്യമങ്ങളിൽ കൂടിയാണ്

കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു തന്റെ പ്രണയം തുറന്നു പറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴ് കമെന്റുകളുമായി എത്തുന്നത്, നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ യെന്നാണ് ആരാധകരുടെ ചോദ്യം. അത് മാത്രമല്ല താരത്തിന്റെ സുഹൃത്തുക്കൾ ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തു എത്തിയിട്ടുണ്ട്,

ഇതും ആരാധകർക്ക് സംശയം ഉണ്ടാക്കിയിരിക്കുകാണ്. എന്നാൽ ഇനിയും ഇത് വല്ല സിനിമയുടെ പ്രഖ്യാപനം വല്ലതുമാണോ എന്നും ആരാധകർ സംശയം പ്രകടിപികുന്നു, ഇതിനൊരു മറുപടി തരൂ എന്നാണ് ആരാധകർ പറയുന്നത്. പുത്തം പുതു കാലൈ വിടിയാത’ എന്ന തമിഴ് ആന്തോളജി ചിത്രത്തില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. എന്തായാലും  ഈ വിഷയത്തിൽ നാടിനടന്മാർ പ്രതികരിച്ചു എത്തിയിട്ടില്ല.