നടൻ വിജയും നായിക രാശികയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘വരിശ്’.എന്നാൽ ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം മുതലേ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’.ഇപ്പോൾ ഇതാസോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിജയും നായിക രശ്മികയും ഒന്നിച്ചു നിൽക്കുന്ന സെൽഫി ചിത്രമാണ്.രശ്മികയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് പബ്ലിഷ് ചെയ്തത്.എന്നാൽ ‘വരിശ്’ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത് വംശി പൈഡിപ്പള്ളി ആണ്.’മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വ്യക്തിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിന്റെ ഛായാഗ്രഹണം ചെയിതിരിക്കുന്നത് കാര്‍ത്തിക് പളനിയാണ്.എന്നാൽ സിനിമയുടെ ചിത്രികരണം ഒക്ടോബറില്‍ കഴിയും എന്ന് തന്നെ പറയാം.ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.