മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത് . നടനും, സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. അദ്ദേഹത്തിന് 70  വയസ്സ് ആയിരുന്നു, ചെന്നയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.അപ്രതീഷിത മരണം എന്ന് സിനിമാലോകം , മലയാള സിനിമയിലെ ഈ അതുല്യ കലാകാരനെ ആദരഞ്ജലികൾ നേർന്ന് കൊണ്ട് പല താരങ്ങളും ഇതിനോടകം എത്തിക്കഴിഞ്ഞു. ആരവം എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രതാപ് മലയാള സിനിമയിൽ എത്തുന്നത്. ആദ്യകാല സിനിമകളിൽ ഒരു വില്ലൻ റോളിൽ ആയിരുന്നു കടന്നുവരവെങ്കിലും പിന്നീട് അദ്ദേഹത്തിന് നല്ല നല്ല കഥാപാത്രങ്ങൾ ലഭിച്ചരിന്നു.

നടനും, സംവിധായകൻ എന്നി റോളുകളിൽ മാത്രമല്ല താരം നിർമ്മാണ രംഗത്തിലും, തിരക്കഥ രംഗത്തിലും തന്റെ കഴിവ് തെളിയിക്കുകയും ചെയ്യ്തു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ അദ്ദേഹത്തിന് അഭിനയത്തിൽ ഒരു ഭ്രമം ഉണ്ടാകുകയും പിന്നീട് നാടക രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു , ആ സമയം  സംവിധായകൻ ഭരതൻ അദ്ദേഹത്തെ കാണുകയും ആരവം എന്ന സിനിമയിൽ അഭിനയത്തിന് തുടക്കം കുറിക്കുകയും  ചെയ്യ്തു.

മലയാളത്തിൽ മത്രമല്ല മറ്റു അന്യ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ആരവം, തകര, 22 ഫീമെയിൽ കോട്ടയം, ബാംഗ്ലൂർ ഡേയ്സ്, ചാമരം, അഴിയാത്ത കോലങ്ങൾ, ഒന്നുമുതൽ പൂജ്യം വരെ , തന്മാത്ര, തുടങ്ങി ശ്രെധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഡെയ്‌സി, ഒരു യാത്രാമൊഴി, ഋതുഭേദം തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ ഈ അതുല്യ കലാകാരനെ ആദരാഞ്ജലികൾ നേർന്നു കൊണ്ട്  പ്രമുഖ താരങ്ങളും ,ഒപ്പം പ്രേക്ഷകരും എത്തുന്നു.