മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ഇന്നുച്ചയ്ക്ക് ഒരു മണിക്കായിരുന്നു അന്ത്യം. ഹൃദഘാതത്തോടൊപ്പം തലച്ചോറിലെ രക്ത സ്രാവം ആണ് മരണ കാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉൽഘാടന ചടങ്ങിനിടയിലാണ് അദ്ദേഹത്തിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വാകാര്യ ഹോസ്പിറ്റലിൽ എത്തിക്കുവായിരുന്നു.
തുടർന്ന് വിദഗ്‌ധ ചികത്സക്ക് ആയി കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിൽ എത്തിക്കുവായിരുന്നു, എന്നാൽ ഹൃദയാഘാതത്തെ തുടർന്നുള്ള തലച്ചോറിലെ രക്ത സ്രാവം ഉണ്ടായതിനെ തുടർന്നായിരുന്നു അദ്ദേത്തിന് അന്ത്യം സംഭവിച്ചത്. മലയാള സിനിമയിൽ പ്രേക്ഷകർക്ക് ഓർമ്മിക്കത്തക്ക വിധം നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.
അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്. എന്നാൽ ഹാസ്യ വേഷങ്ങൾ മാത്രമല്ല സീരിയസ് കഥപാത്രങ്ങളും വശമാണ് എന്ന് കാണിച്ച കുറച്ചു ചിത്രങ്ങളും മലയാള സിനിമയിലുണ്ട്. അതിലൊന്നാണ് ‘പെരുമഴക്കാലം. ‘കേരള സംസ്ഥാന പുരസ്‌കാര ജൂറിയുടെ സ്പെഷ്യൽ അവാർഡ് ആയിരുന്നു താരത്തിന് ഈ ചിത്രത്തിലെ കഥപാത്രത്തിനു ലഭിച്ചത്. ഭാര്യ സുഹ്റ, മക്കൾ നിസാർ, ഷാഹിദ, നാദിയ, അബ്‌ദുൾ റഷീദ് എന്നിവരാണ്
