Connect with us

സിനിമ വാർത്തകൾ

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്‌മായിൽ അന്തരിച്ചു കബറടക്കം ഇന്ന്

Published

on

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്‌മായിൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വാകാര്യ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം സംഭവിച്ചത്. കബറടക്കം ഇന്ന് വൈകുനേരം 4 നെ ചെമ്പ്‌ ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്‌മയിലിന്റെ ഭാര്യയാണ് ഫാത്തിമ ഇസ്മായിൽ.

നടൻ മമ്മൂട്ടി, നടൻ ഇബ്രാഹിം കുട്ടി, അമീന, സകരിയ്യ, സൗദ, ഷഫീന എന്നിവരാണ് മക്കൾ, മരുമക്കൾ പരേതനായ സലിം, കരീം, ഷാഹിദ്, സുൽഫത്, ഷെമിന, സെലീന തുടങ്ങിയവർ, കൊച്ചുമക്കൾ,- നടൻ ദുൽഖർ സൽമാൻ, നടൻ അഷ്‌കർ സൗദാൻ, മഖ്ബൂൽ സൽമാൻ, തുടങ്ങിയവരാണ് .

Advertisement

സിനിമ വാർത്തകൾ

തനിക്കു സംവിധാനം ചെയ്യണം എന്നാൽ കൈയിൽ കഥയുമില്ല, ചിരിച്ചു പോയി! മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ

Published

on

മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്ന് പറയുന്ന നടൻ ആണ് ശ്രീനിവാസൻ, ഇപ്പോൾ നടൻ മമ്മൂട്ടിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മോഹം ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, ‘നാൽ കവല’ എന്ന ചിത്രത്തിന്റെ സമയത്തുതനിക്കൊരു തിരക്കഥ എഴുതി തരാമോ എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചു ശ്രീനിവാസൻ പറയുന്നു.

എം ഡി യെ കൊണ്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യ്താൽ ആ ക്രഡിറ്റ് അദ്ദേഹത്തിന് പോകും അപ്പോൾ നീ ആകുമ്പോൾ ക്രഡിറ്റ് നിനക്ക് വേണ്ടല്ലോ , ഞാൻ പറഞ്ഞു നടക്കില്ല എന്ന്, നാല്ക്കവല എന്ന ചിത്രത്തിന് ശേഷം വളരെ തിരക്കുള്ള നടനായി മമ്മൂട്ടി മാറി, അതിനു ശേഷം ഒരിക്കൽ ഞങ്ങൾ കാറിൽ പോകുമ്പോൾ മമ്മൂട്ടീ തന്റെ മോഹമായ സംവിധാനത്തെ കുറിച്ച് പറഞ്ഞു.

ഇപ്പോൾ തനിക്കു ഒരു സിനിമ എങ്ങനെ സംവിധാനം ചെയ്യണമെന്ന് അറിയാമെന്നു പറഞ്ഞു, എന്നാൽ ഇതിന്റെ കഥ എന്തിയെ എന്ന് ഞാൻ ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞു കഥ ഒന്നുമില്ല എന്ന് ,ശരിക്കും എനിക്ക് ചിരി വന്നു പോയി ശ്രീനിവാസൻ പറയുന്നു,

Continue Reading

Latest News

Trending