ജനപ്രിയ നടൻ ദിലീപ്  ഇപ്പോൾ വിഘ്‌നങ്ങൾ അകലാൻ വേണ്ടി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ്, തന്റെ പുതിയ സിനിമയുടെ പൂജക്ക്‌ വേണ്ടിയാണു താരം ക്ഷേത്രത്തിൽ എത്തിച്ചേർന്നത്, കുറേനാളുകൾക്കു ശേഷം  താരത്തെ കണ്ട സന്തോഷത്തിലാണ് ആരാധകർ. ദിലീപ് ,അരുൺഗോപി കൂട്ടുകെട്ടിൽ എടുത്ത രാമലീല എന്ന ചിത്രത്തിന് ശേഷം വീണ്ടും ആ ഒരു ഒത്തുചേരൽ നടത്തുകയാണ് മറ്റൊരു പുതിയ ചിത്രത്തിൽ കൂടി. ഇന്ന് രാവിലെ ആയിരുന്നു ദിലീപ് പുതിയ സിനിമയുടെ പൂജക്ക്‌ വേണ്ടി കൊട്ടാരക്കരയിൽ എത്തിയത്.

ഈ പൂജക്ക്‌ വേണ്ടി തെന്നിന്ത്യൻ താരം തമന്ന യും പങ്കെടുത്തിരുന്നു, ഈ ചിത്രത്തിലെ നായിക തമ്മന്ന ആണെന്നു . തമന്നയുടെ ആദ്യ മലയാള ചിത്ര൦ ആണ് ഇതെന്നും പറയുന്നു., കുറച്ചു ദിവസങ്ങളായി  ദിലീപ് കൊട്ടാരക്കരയിൽ എത്തുമെന്നുള്ള വാർത്ത  പുറത്തു വന്നിരുന്നു,രാവിലെ എട്ടര മണിയോട് കൂടി പൂജയുടെ ചടങ്ങുകൾ ആരംഭിച്ചത്. തമ്മന്നയുടയും, ദിലീപിൻെറയും ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്യ്തിരുന്നു.

വളരെ ലളിതമായ രീതിയിൽ ആയിരുന്നു ദിലീപ് എത്തിയത്,  ദിലിപ് എത്തിയതോടു ആരാധകർ താരത്തിന് ചുറ്റും വളയുകയായിരുന്നു. സംവിധായകൻ അരുൺഗോപിയും ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യ്തു. താരത്തിന്റെ വിഘ്‌നേശ്വരനോടുള്ള  നെഞ്ചുരുകി പ്രാർത്ഥിച്ചു നിൽക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.