തമിഴ് ചലച്ചിത്രതാരം അജിത്തും സംഘവും ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയത് സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. ബൈക്ക് യാത്രയ്ക്ക് ശേഷം നടൻ അജിത്ത് ഹെലികോപ്ടർ പറത്തിയിരിക്കുകയാണ്.

പൈലറ്റ് ലൈസൻസുള്ള വ്യക്തിയാണ് താരം. അജിത്ത് ഹെലികോപ്ടറിൽ കയറുന്നതിന്റെയും കോക്ക്പിറ്റിലിരിക്കുന്നതിന്റെയും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അജിത്തും സംഘവും കഴിഞ്ഞ മാസമാണ് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയത്. ഇവരുടെ യാത്രയിൽ മഞ്ജുവാര്യരും ഭാഗമായിരുന്നു.മഞ്ജുവാര്യരാണ് അജിത്തിന്റെ പുതിയ ചിത്രമായ എകെ 61 ലെ നായിക.