ഒരുകാലത്തു മലയാളസിനിമയുടെ പ്രധാന നടൻ ആയിരുന്നു ശങ്കർ. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ വീണ്ടും നിർമ്മാണരംഗത്തേക്ക്. ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. സുരേഷ് ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന എഴുത്തോലഎന്ന ചിത്രമാണ് ശങ്കർ നിർമ്മിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ശങ്കർ, നിഷാ സാരംഗ് എന്നിവരാണ്.86 കാലഘട്ടത്തിൽ സിബിമലയിൽ സംവിധാനം ചെയ്ത് ചേക്കേറാനൊരു ചില്ലഎന്നചിത്രം ആയിരുന്നു ശങ്കർ ആദ്യമായി നിർമിച്ച സിനിമ .

ഈ ചിത്രത്തിൽ നായകനും ശങ്കർ തന്നെ ആയിരുന്നു. കൂടാതെ ഇതിനു മുൻപ് തന്നെ ശങ്കർ പണിക്കർ എന്ന പേരിൽ മൂന്നു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുണ്ട്. ഇനി അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തും സജീവമായുണ്ടാകും.സിനിമയോടൊപ്പം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മിക്കാൻ ഉദ്ദേശ്യമുണ്ട്ശങ്കർ പറയുന്നു.വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിപ്പറ്റിയുമാണ് എഴുത്തോലയിൽ പറയുന്നത്
പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.


ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ജെയിംസ് മാത്യു.എഡിറ്റര്‍ ,ഹരീഷ് മോഹന്‍, ബിലു പത്മിനി നാരായണന്റെ വരികളുടെ സംഗീതം നിർവ്വഹിക്കുന്നത് പ്രശാന്ത് കര്‍മ്മയാണ്.