മലയാളത്തിന്റെ പ്രിയ നടി ലെന ഇനിയും അഭിനയത്തിനൊപ്പം സംവിധാനത്തിലേക്ക്.ലെന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും താരത്തിന്റെ തന്നെയാണ്. രക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന പറഞ്ഞു.അര്‍ജുന്‍ അശോകന്‍ നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയായ ഓളം ആണ് ലെന തിരക്കഥ ഒരുക്കിയ ആദ്യചിത്രം.നവാഗതനായ വി.എസ് അഭിലാഷ് ആണ് ഓളം സംവിധാനം ചെയ് തത്. ലെനയും വി.എസ് അഭിലാഷും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.എന്നാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ലെനയും എത്തുന്നുണ്ട്.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ലെന എത്തുന്നുണ്ട്.ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന വെള്ളിത്തിരയിലേക്ക് വരുന്നത്. ലെന അഭിനയ ജീവിതം ആരംഭിച്ചിട്ട് അടുത്ത വര്‍ഷം കാല്‍നൂറ്റാണ്ട് എത്തുകയാണ്.അപ്പോഴാണ് സംവിധായികയായി ചുവടുവയ്പ് എന്നത് ശ്രദ്ധേയം.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അഭിനയിച്ച പത്തു ചിത്രങ്ങളാണ് ലെനയുടേതായി റിലീസിന് ഒരുങ്ങുന്നത്.മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വമാണ് മലയാളത്തില്‍ പുതിയ റിലീസ്. ലുക്കാച്ചിലിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലൗ ജിഹാദാണ് അടുത്ത റിലീസ്.

ഈ ചിത്രത്തിൽ നായകൻ സൂരജ് വെഞ്ഞാറൻ മൂടാണ്. എന്നാൽ താരത്തിന്റെ അടുത്ത ചിത്രം മോൺസ്റ്റർ ആണ് ഈ ചിത്രത്തിൽ നായകൻ മോഹൻലാൽ ആണ്. ഗബ്രിയേല്‍ ജോസ് ,സിജോയ് വര്‍ഗീസ്, ലെനഎന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജോയി കല്ലൂകാരന്‍ സംവിധാനം ചെയ്ത ദ ഹോപ്പ് ഈസ്റ്റര്‍ റിലീസായാണ് ഒരുങ്ങുന്നത്.അങ്ങനെ നിരവധി സിനിമകൾ ഇനിയും ലെനയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.