തിരുവനന്തപുരം:വർക്കല പാപനാശം ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ടുപേരെയും സുരക്ഷിതമായി നിലത്തിറക്കി.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രെവർത്തനത്തിനൊടുവിൽ ഒന്നര മണിക്കൂറിനു ശേഷമാണ് ഇരുവരെയും നിലത്തിറക്കിയത്.

ഫയർഫോഴ്‌സ് വിരിച്ച വലയിൽ ഇരുവരും വീഴുകയായിരുന്നു.ഇവരെ അന്നേരം തന്നെ വർക്കല ആശുപത്രിയിലേക്ക് കൊണ്ടുപോയി.വൈകിട്ട് നാലോടെയാണ്‌ പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്.ഉത്തരേന്ദ്രിയൻ സ്വദേശികളായ സഞ്ചാരികളാണ് ഇവരെന്നാണ് വിവരം.പറക്കലിനിടെ ഇവർ ഹൈമാസ്‌റ് ലൈറ്റിന്റെ  വിളക്കു കാലിൽ കുരുങ്ങുകയായിരുന്നു.ഒന്നര മണികൂറോളം ഇരുവരും പടുകൂറ്റൻ വിളക് കാലിൽ അള്ളിപിടിച്ചിരുന്നു.

ഫയര്ഫോഴ്സിന്റെയും പോലീസുകാരുടെയും നാട്ടുകാരുടെയും ഉടനടി ഉള്ള ഇടപെടൽ കൊണ്ടാണ് ഇരുവരെയും രെക്ഷികാൻ സാധിച്ചത്.വർക്കല ബീച്ചിൽ ഇതിനുമുൻപും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.എന്നാൽ ഇതുവരെയും അതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാൽ ഈ ഒരു അപകടത്തിൻ്റെ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകുകയും ചെയ്‌തു.