പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ  നടൻ കുഞ്ചാക്കോ ബോബനെ പരുക്ക്. താരത്തിന്റെ തോളെല്ലിനാണ് പരുക്ക് പറ്റിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യ്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആണ് താരത്തിന് ഈ പരുക്ക് സംഭവിച്ചത്. ഈ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മുൻപ് ഈ തോളെല്ലിന് പരുക്ക് പറ്റിയിരുന്നു ഇപ്പോൾ അതെ സ്ഥലത്തു തന്നെയാണ് പരുക്ക് സംഭവിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ  രംഗം എടുക്കുന്നതിനിടയിൽ ആയിരുന്നു ഈ സംഭവം ഉണ്ടായത്.


ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത പരുക്ക്. കാരക്റ്റർ ഡിമാൻഡ് ചെയ്ത പരിക്ക് എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ  ഗൂഡല്ലൂരിൽ പുരോഗമിക്കുകയാണ്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് അജഗജാന്തരം  എന്ന ചിത്രത്തിന് ശേഷം മറ്റൊരു  സൂപ്പർഹിറ്റ് ചിത്രത്തിൽ ആണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധായകൻ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്.ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കു വെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.