മലയാള സിനിമയിലെ യുവനടന്മാരിൽ ഒരു നടൻ ആണ് അർജുൻ അശോകൻ. അച്ഛനായ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്നാണ് അർജുനും സിനിമയിൽ എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന സിനിമആണ് റിലീസിനെത്തുന്നത്. ഇപ്പോൾ അർജുൻ തന്റെ പൊതു സ്വഭാവം പറയുകയാണ്. തനിക്കു ദേഷ്യം വരുമ്പോൾ വണ്ടി എടുത്തുകൊണ്ടു റൈഡിനു പോകുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. വണ്ടി എടുത്തുകൊണ്ടു പോകുമ്പോൾ സൂഷിക്കണം നേരത്തെ എത്തണം എന്ന് വീട്ടിൽ ഉപദേശം തരും ,അതിനാൽ വണ്ടി ഇടിച്ചാൽ വീട്ടിൽ പറയാൻ പേടിയാണ് ഒരു യു ടുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം വെളിപ്പെടുത്തുന്നത്.

ഇടയ്ക്കു വണ്ടി ഇടിക്കുമ്പോൾ വീട്ടിൽ പറയാൻ പേടി ആയിരുന്നു. എന്നാൽ ഇപ്പോൾ പേടിയില്ല. അച്ഛന്‍ വാങ്ങി തന്നൊരു വണ്ടിയുണ്ടായിരുന്നു ഐ ട്വന്റി. വീട്ടില്‍ ഭയങ്കര ഓര്‍ത്തഡോക്സ് ആണ്. അപ്പോള്‍ ശാന്തി കവടി നിരത്തി പറയും ഒരു അപകടം കാത്തിരിപ്പുണ്ടെന്നൊക്കെ.അത് കേൾക്കുമ്പോൾ എല്ലാവർക്കും ടെൻഷൻ ആകും .ഒരു ദിവസം വണ്ടി എടുത്തുകൊണ്ടു പോകുമ്പോൾ അന്ന് മഴ ആയിരുന്നു. വണ്ടി ഇടിച്ചു. നേരത്തെ തന്നെ അമ്മ പറയുമായിരുന്നു സൂക്ഷിക്കണം, വണ്ടിയെടുക്കരുത്, നേരത്തെ വീട്ടില്‍ കയറണം എന്നൊക്കെ. അതുകൊണ്ട് നല്ല പേടിയായിരുന്നു. ബോണറ്റൊന്നുമുണ്ടായിരുന്നില്ല വണ്ടിയ്ക്ക്.