ബിഗ് ബോസ് അതിന്റെ വിന്നറെ  കണ്ടത്തി കഴിഞ്ഞാലും  റോബിനെ പോലെ ഇത്രയും ആരാധകരുള്ള ഒരു മത്സരാർത്ഥി ഒരു ഷോയിൽ പോലു൦ മുണ്ടാകുമോ  എന്ന് സംശയം ആണ്. ഇപ്പോൾ അത്രമേൽ തിരക്കുള്ള ഒരു സെലിബ്രറ്റി തന്നെയാണ്  ഡോക്ടർ റോബിൻ. അതുകൊണ്ടു തന്നെ ഓരോ ദിവസവും ഓരോ  ഉൽഘാടന ചടങ്ങും താരത്തിനുണ്ടാകും. ഇപ്പോൾ അങ്ങനെ ഒരു ചടങ്ങിന് പങ്കെടുക്കാൻ പോകും വഴി താരത്തിന്റെ കാർ അപകടത്തിൽ പെട്ടുപോയി. ഭാഗ്യവശാൽ താരത്തിന്  പരുക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

താരം  ഉത്ഘാടന ചടങ്ങിന് പോകുന്ന വഴിയാണ് തന്റെ കാർ കൊക്കയിലേക്ക് മറിയാൻ  പോകുന്ന രീതിയിൽ ആയതും, താൻ  കാറിൽ നിന്നും ചാടി ഇറങ്ങുകയും ചെയ്യ്തത് അതുകൊണ്ടു തനിക്കു ഒരു പോറൽ പോലും  സംഭവിച്ചില്ല എന്നും താരം ഉത്ഘാടന വേളയിൽ പറയുകയു൦ ചെയ്യ്തു. ഇങ്ങനെ ഒരു അപകടം ഉണ്ടായിട്ടുപോലും റോബിൻ ആ ഉത്ഘാടന ചടങ്ങിനെത്തുകയും ചെയ്യ്തിരുന്നു, ഇപ്പോൾ താരത്തിന്റെ ആ രീതിയിലുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

വീഡിയോ പങ്കുവെച്ചുകൊണ്ടു താരം പറഞ്ഞു ഇങ്ങനെ ഒരു അപകടം വന്നതുകൊണ്ടാണ് ഉത്ഘാടനത്തിനു വരാൻ താമസിച്ചതെന്നും  പറയുന്നു. സോഷ്യൽ മീഡിയിൽ ഇപ്പോൾ ചർച്ച ഈ വീഡിയോ തന്നെയാണ്. റോബിന്റെ ഈ അപകടം അറിഞ്ഞു ആരാധകർ എല്ലാം വളരെ വിഷമത്തിൽ ആയിരുന്നു എന്നാൽ  അപകട സ്ഥലത്തുനിന്നും തന്നെ റോബിന്റെ ആരാധകർ പറയുന്നുണ്ട് അദ്ദേഹം സേഫ് ആണെന്നും കാറിനെ മാത്രമേ ചെറിയ   പ്രശനങ്ങൾ ഉള്ളന്നും  പറയുന്നു.