കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് സ്റ്റെബിൻ ജേക്കബ്, ചെമ്പരത്തി എന്ന സീരിയലിലൂടെ ആണ് താരം ഇത്രയധികം പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന പ്രോഗ്രാമിൽ സ്റ്റെബിൻ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ  നേടുന്നത്. കഴിഞ്ഞ വര്ഷം ഫെബ്രുവരിയിൽ ആയിരുന്നു താരം വിവാഹിതനായത്, കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടുള്ള വിവാഹം ആയിരുന്നു തന്റേത് താരം പറയുന്നു.

അതുകൊണ്ടു വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും,ബന്ദുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് ഡോക്ടറായ വിനീഷയെ വിവാഹം കഴിക്കുന്നത്. വിനീഷ ഒരു ഹിന്ദു പെൺകുട്ടിയാണ്, തനിക്കു വേണ്ടി തന്റെ ഭാര്യ മതം മാറുകയിരുന്നു. ഭാര്യ തനിക്കു വേണ്ടി അവളുടെ ആഗ്രഹങ്ങൾ ത്യജിച്ചിട്ടുണ്ട് സ്റ്റെബിൻ പറയുന്നു. ഇനിയും തന്റെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുകൾ ഉണ്ടാകരുത് എന്ന് ഭാര്യ വിനീഷയും പറയുന്നു.

വിനീഷയുടെ ആ വലിയ ഒരു ആഗ്രഹം ആയിരുന്നു വിവാഹത്തിന് തനിക്കു ഹിന്ദുവേഷത്തിൽ എത്തണമെന്ന്, എന്നാൽ തനിക്കു അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല എന്നും സ്റ്റെബിൻ പറയുന്നു. എന്നാൽ ഈ പ്രോഗ്രാമിൽ വിനീഷയെ ഒരു ഹിന്ദു വധുവായി അണിയിച്ചൊരുക്കിയ ചിത്രങ്ങളും പ്രേക്ഷകർക്ക് കാണാം. എന്തായലും ഈ ഒരു പ്രോഗ്രമിൽ എത്തിയ ഈ ദമ്പതികൾക്ക് അവരുടെ ആഗ്രഹ പ്രകാരം ഹിന്ദൂസിന്റെ വിവാഹമായി  നടത്തികൊടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആണ്.