മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യ്തു ഇപ്പോൾ പത്തൊൻപതാം നൂറ്റാണ്ടു എന്ന ഹിറ്റ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് സിജു വിൽ‌സൺ. ഇപ്പോൾ  തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ആണ് സിജു ശ്രുതിയെ വിവാഹം കഴിച്ചത്, ഇരുവർക്കും മെഹർ എന്നൊരു മകളുമുണ്ട്.

താൻ പത്തൊൻപതാം നൂറ്റാണ്ടു എന്ന ചിത്രം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പലർക്കും സംശയം ആയിരുന്നു അതിൽ താൻ വിജയിക്കുമോ എന്ന്, ആ സമയത്തു ഭാര്യ ശ്രുതി ഗർഭിണി ആയിരുന്നു,സിനിമയുടെ ടെൻഷൻ കാരണം അവൾക്കു താങ്ങായി നില്കക്കേണ്ട സമയത്തു ഞാൻ അവളോട്‌ ദേഷ്യപെടുക ആയിരുന്നു, എങ്കിലും അവൾ അതെല്ലാം മറന്നു എന്നോടൊപ്പം താങ്ങും തണലുമായി നിന്നും , ഈ കടപ്പാടും,നന്ദിയും എന്റെ ജീവിതത്തിൽ എന്നും അവളോട്‌ ഉണ്ടാകും സിജു പറഞ്ഞു.

താൻ എപ്പോളും സിജുവിന്റെ ഫാൻ ഗേൾ ആണെന്നും ഭാര്യ ശ്രുതിയും പറയുന്നു. ഞാൻ പന്ത്രണ്ടു വര്ഷമായി ഈ ഫീൽഡിൽ ഉണ്ട്, എന്നാൽ പലപ്പോളും പല സിനിമകളിലും ഞാൻ സ്ക്രിപ്പ്റ്റ് ചോദിച്ചാൽ അവർ തരാതിരുന്നിട്ടുണ്ട്. പല എക്സ്പീരിയൻസ് ആയ ആളുകളിൽ നിന്നും ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അങ്ങനെ ചോദിക്കുന്നത് എന്റെ കഥാപാത്രത്തെ ഒന്നറിയാൻ വേണ്ടിയാണു. അങ്ങനെയാകുമ്പോൾ ഞാൻ അഭിനയിയ്ക്കേണ്ട പല സീനുകൾ അഭിനയിക്കാൻ കഴിയാതെ വന്നിട്ടുണ്ട്‌ സിജു പറയുന്നു.