ആദ്യമായി നടൻ മോഹൻലാലിനെ കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെകുറിച്ചു നടി അന്ന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ലാലേട്ടൻ ലൊക്കേഷനിൽ വരുമ്പോൾ ഒരു ചന്ദനത്തിന്റെ മണം ആയിരുന്നു കൂടാതെ ഒരു ഗന്ധർവ്വന്റെ ഫീൽ അനുഭവപ്പെടും താരം പറഞ്ഞു. താനും ലാലേട്ടനും ഒന്നിച്ചു അഭിനയിച്ച ‘വെളിപാടിന്റെ പുസ്തകം’എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി നാലാം ദിവസം ആണ് അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്തു എത്തുന്നത്.

ഞങ്ങൾ ക്ലാസ് റൂമിൽ ഇരിക്കുന്ന ഭാഗം ആയിരുന്നു ഷൂട്ടിംഗ് .ലാലേട്ടന്‍ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം. ചന്ദനത്തിന്റെ പെര്‍ഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു.രാവിലെ മുതല്‍ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങള്‍ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടന്‍ എത്തിയ ശേഷം എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ്. ലാലേട്ടന്‍ വരുമ്പോള്‍ ഒരു പൊസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു പൊസിറ്റിവിറ്റി ഫീല്‍ ചെയ്തു.

ലാലേട്ടനെ പേടിച്ചുകൊണ്ടുള്ള ഒരു പോസിറ്റീവ് വൈബ് ആണോ എന്നറിയില്ല എന്നാൽ അതിനു ശേഷം എടുത്ത സീനുകൾ എല്ലാം ഒറ്റ ടേക്കിൽ തന്നെ ഓക്ക് ആയി. അല്ലാത്ത സമയം മിനിമം മൂന്ന് ടേക്ക് എങ്കിലും വേണം. ആ ഒരു വൈബ് തനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ ഫീല്‍ ചെയ്യാറുണ്ട് എന്നാണ് അന്ന രാജന്‍ പറയുന്നു.