സൂപ്പര്‍താര സിനിമകളില്‍ സഹനടിമാരായി തിളങ്ങിയ ചില അഭിനേതാക്കളുണ്ട്. അത്തരത്തിലൊരാളാണ് വൈഷ്ണവി അരവിന്ദ്. പ്രശസ്ത സിനിമ താരം സൗക്കര്‍ ജാനകിയുടെ ചെറുമകള്‍ കൂടിയാണ് വൈഷ്ണവി.മമ്മൂട്ടി നായകനായ ‘സൂര്യമാനസം’സിനിമയിൽ ആണ് പ്രേഷകർക്കു ഈ നടിയെ സുപരിചിതയായത്. ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രമായ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായി ആണ് താരം എത്തുന്നത്. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം സിനിമയിൽ എത്തിയിട്ടുള്ളത്. ഐവി ശശി സംവിധാനം ചെയ്ത മൃഗയ സിനിമയിലെ വൈഷ്ണവിയുടെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്ന്. മമ്മൂട്ടി വാറുണ്ണി എന്ന വേട്ടക്കാരന്‍ കഥാപാത്രമായി എത്തിയ സിനിമയില്‍ രാധാമണി എന്ന കഥാപാത്രമായിട്ടാണ് വൈഷ്ണവി അഭിനയിച്ചത്

നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മൃഗയ സിനിമയില്‍ അഭിനയിച്ച ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വൈഷ്ണവി മലയാളത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ അഹം എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. കൂടാതെ മക്കൾ മഹാമ്യം എന്ന സിനിമയിലും താരം അഭിനയിച്ചു .

മക്കൾ മഹത്മ്യം എന്ന ചിത്രത്തിൽ ആയിരുന്നു നായികയുടെ വരവ്.അതിനു ശേഷം ജയറാം, സിദ്ധിഖ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ അയലത്തെ അദ്ദേഹം സിനിമയിലെ വൈഷ്ണവിയുടെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്. സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് നടി എത്തിയത്. മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ മാന്ത്രികം സിനിമയിലും പിന്നീട് വൈഷ്ണവി അഭിനയിച്ചു. ഷക്കീല എന്നായിരുന്നു നടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മാന്ത്രികമായിരുന്നു നടിയുടെ അവസാനത്തെ മലയാള സിനിമ. അരവിന്ദ് കമലനാഥനുമായിട്ടുള്ള വിവാഹ ശേഷം നടി അഭിനയ ജീവിത്തോട് ബൈ പറഞ്ഞു. അതിഥിയും മേഘ്‌നയുമാണ് താരത്തിന്റെ  മക്കള്‍.